ഖുര്‍ആന്‍ ശ്രദ്ധിച്ചു കേട്ടാല്‍ മാത്രമേ വിശ്വാസകാര്യങ്ങളും അതിനെ തുടര്‍ന്നുള്ള മത നിയമങ്ങളും ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. പക്ഷേ ധിക്കാരവും നിഷേധവും നിമിത്തം ബധിരതയും അന്ധതയും ചിന്താപരമായ അധഃപതനവും വന്നു ചേരുന്നു. അവരെക്കുറിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്:
''അവരുടെ മനസ്സുകള്‍ക്കും കാതുകള്‍ക്കും അല്ലാഹു മുദ്ര വെച്ചിരിക്കുകയാണ്. അവരുടെ ദൃഷ്ടികളിന്മേലും ഒരു മുടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്'' (2:7).
അല്ലാഹു പറയുന്നു:''നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത മറ നാം വെക്കുന്നതുമാണ്. അവരത് ഗ്രഹിക്കുന്നത് (തടസ്സമായി) അവരുടെ ഹൃദയങ്ങളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്. ഖുര്‍ആന്‍ പാരായണത്തില്‍ നിന്റെ രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞു പോകുന്നതാണ് (17:45,46).