സിന്ധു നദിയില്‍ നിന്നും അതിന്‍റെ അഞ്ചു പോഷക നദികളില്‍ നിന്നും വെള്ളം കയറുന്ന പഞ്ചാബിലെ സമതലപ്രദേശത്ത് ക്രിസ്തുവിന് 2500 വര്‍ഷം മുമ്പുണ്ടായിരുന്ന നാഗരികതയെയാണ് സിന്ധു നദീതട സംസ്കാരം എന്ന് വിളിക്കുന്നത്. ഇന്നും അജ്ഞാത ലിപികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയായ ക്രിപ്റ്റോളജിക്കു (CRYPTOLOGY) കീഴില്‍ വരുന്ന ഒന്നാണ് സൈന്ധവ ലിപി. അതിനാല്‍ സിന്ധുനദീതട നാഗരികതയെക്കുറിച്ച് വേണ്ടത്ര അറിവ് ഇപ്പോഴും ഇല്ല. ഉള്ള അറിവിന്‍റെ അടിസ്ഥാനത്തില്‍ സൈന്ധവ നാഗരികതയുടെ നാശത്തിന് നിമിത്തമായ അധിനിവേശം നടത്തിയ ആര്യന്മാരുടെ വിശ്വാസാചാരങ്ങളുമായി സിന്ധു നദീതട വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിഗ്രഹങ്ങളും ശവകുടീരങ്ങളും ആരാധിക്കപ്പെടാത്ത മതസങ്കല്പമായിരുന്നു മൊഹന്‍ജദാരൊ, ഹാരപ്പയിലെ ജനങ്ങളുടേത്. വിഗ്രഹങ്ങളോ ശവകുടീരങ്ങളോ സിന്ധു നദീതടത്തില്‍ കാണപ്പെടാത്തതിന്‍റെ കാരണം ശുദ്ധമായ ഏകദൈവവിശ്വാസമായിരുന്നു സൈന്ധവര്‍ സ്വീകരിച്ചുപോന്നിരുന്നത് എന്നതാണ്. ഈ വസ്തുത മൗലാനാ ആസാദ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. 'മൊഹന്‍ ജദാരോവിലെ ജനങ്ങള്‍ പല ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. 'ഓം' എന്നുവിളിക്കപ്പെട്ട സര്‍വ്വശക്തനായ ദൈവത്തിലായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. അതിനു തുല്യമായ സംസ്കൃത പദം 'ഈവാന്‍' എന്നാണ്. എല്ലാം ഭരിക്കുന്നത് ഈ ഏകാസ്തിത്വമാണെന്നും ആ ശക്തിയുടെ നിയമമനുസരിച്ചാണ് സകല വസ്തുക്കളും നിലനില്‍ക്കുന്നതെന്നുമായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. ആ ശക്തിയുടെ ഒരു ഗുണം 'വേദ് കുണ്‍' എന്നായിരുന്നു എന്നെന്നും ഉണര്‍ന്നിരിക്കുന്നവന്‍ എന്നാണതിന്‍റെ അര്‍ത്ഥം. 'മയക്കമോ ഉറക്കമോ ഇല്ലാത്തവന്‍' എന്ന ഖുര്‍ആനിക പ്രയോഗത്തിന് തുല്യമായ ഒരു പ്രയോഗമാണിത്.[1]
[1] തര്‍ജുമാന്‍, മൗലാനാ ആസാദ്, പേജ് 103