മുറാദാബാദിലെ ബ്രിട്ടന് ഖസാറിലെ ശാഹി മസ്ജിദിലാണ് ഹിജ്റ: 1296(1875)ല്‍, ഹുജ്ജതുല്‍ ഇസ്ലാം 'ശൈഖ് മുഹമ്മദ് ഖാസിം നാനൂതവി' ജാമിഅതുല്‍ ഖാസിമിയ്യ സ്ഥാപിക്കുന്നത്. സ്ഥാപിച്ച് രണ്ടു വര്‍ഷത്തിനു ശേഷം ഹദീസ് വിജ്ഞാനത്തിനു വേണ്ടി പ്രത്യേക ശാഖ തുടങ്ങുകയും ആ വര്‍ഷംതന്നെ 30 വിദ്യാര്‍ത്ഥികള്‍ ബിരുദമെടുക്കുകയും ചെയ്തു.
ഖുര്‍ആനും ഹദീസുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയ സ്ഥാപനം ഏറ്റവും പ്രഗല്ഭരായ ഖുര്‍ആന്‍ ഹദീസ് പണ്ഡിതരെയെല്ലാം അവിടേക്കെത്തിച്ചു. ആ മികച്ച മേല്‍നോട്ടത്തിന്റെയും അധ്യാപനത്തിന്റെയും ഫലമായി ഓരോ വിഷയത്തിലും നിരവധി വിദ്യാര്‍ത്ഥികള്‍ ബിരുദം നേടി.
പ്രമുഖരായ അധ്യാപകര്‍
· അല്‍ മുഹദ്ദിസ് അഹ്മദ് ഹസന് അംറോഹി.
· അല്‍ മുഹദ്ദിസ് മന്‍സൂര്‍ അലിഖാന് മുറാദാബാദി.
· അല്‍ മുഹദ്ദിസ് അബുല്‍അലി.
· ശൈഖ് മുഹമ്മദ് ഹസന് അല്‍ മുറാദാബാദി.
· മുഹദ്ദിസ് മഹ്മൂദ് ഹസന് സല്ഹവാനി.
· മുഹദ്ദിസ് അബുല്ജബ്ബാര് അഅ്ദമീ.
വിവിധ വിഷയങ്ങളില്‍ ബിരുദമെടുത്തവരുടെ എണ്ണം
· ഹദീസ്വിഭാഗം- 1938
· ഫത്വാവിഭാഗം- 160
· തജ്വീദ്- പാരായണം- 1227
· ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍- 975