Skip to main content

ആലിയ യൂണിവേഴ്‌സിറ്റി, കല്‍കത്ത

237 വര്‍ഷങ്ങളുടെ ചരിത്രം പറയാനുള്ള സര്‍വകലാശാലയാണ് ആലിയ യൂണിവേഴ്‌സിറ്റി. യുദ്ധവും പോരാട്ടവും സ്വാതന്ത്ര്യവുമെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്ത ചരിത്രമുണ്ട് ആലിയ യൂണിവേഴ്‌സിറ്റിക്ക്. ഭരണാധികാരികള്‍ തന്നെ ചിറകരിയാന്‍ നോക്കിയിട്ടും ഒഴിഞ്ഞു മാറി പറന്നുയര്‍ന്ന വീരഗാഥയുണ്ട് ആലിയ യൂണിവേഴ്‌സിറ്റിക്ക്.

മുഹമ്മദന്‍ കോളേജ് ഓഫ് കല്‍കത്ത എന്നാണ് പേരെങ്കിലും മദ്രസ-ഇ-ആലിയ, കല്‍ക്കത്ത മദ്രസ എന്നിങ്ങനെയൊക്കെയുള്ള പേരിലായിരുന്നു ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. 1780ല്‍ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന വാറന്‍ ഹേസ്റ്റിങ്ങ്‌സ് ആണ് മദ്‌റസ-ഇ-ആലിയ സ്ഥാപിക്കുന്നത്. മുസ്‌ലിം സമൂഹത്തെ ഉണര്‍ത്തുകയും അവരുടെ പ്രാതിനിധ്യം ഗവണ്‍മെന്റ് തൊഴില്‍ മേഖലകളില്‍ ഉറപ്പാക്കുകയും ചെയ്യുക എന്നത് ആലിയ:യുടെ സ്ഥാപനലക്ഷ്യമായിരുന്നു.

മത വിജ്ഞാനത്തോടൊപ്പം ഭൗതിക വിജ്ഞാനത്തിലും ബദ്ധശ്രദ്ധ പുലര്‍ത്തിയ ആലിയ: യൂണിവേഴ്‌സിറ്റി 1821-ല്‍ അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പൊതു പരീക്ഷ സംഘടിപ്പിച്ചു. അനവധി നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ വെച്ച് നടത്തിയ ആ പരീക്ഷയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ പൊതുപരീക്ഷ. അക്കാദമികമായി ഉയര്‍ന്ന നിലവാരം ആലിയ:യിലെ വിദ്യാര്‍ത്ഥികള്‍ പുലര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ അധികൃതര്‍ 1826-ല്‍ ആലിയയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വൈദ്യ ശാസ്ത്ര പഠനവും തുടങ്ങി. 1836-ല്‍ കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതു വരെ ഇത് തുടരുകയും ആലിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നല്കിപ്പോരുകയും ചെയ്തു.

1915, 1923, 1931, 1938-1940, 1946 തുടങ്ങിയ വര്‍ഷങ്ങളില്‍ സ്ഥാപനത്തിന്റെ പുരോഗതിക്ക് വേണ്ടി വിവിധ കമ്മീഷനുകള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇന്ത്യാ വിഭജനത്തോടു കൂടി നിരവധി ജംഗമവസ്തുക്കള്‍ ആലിയ:ക്ക് നഷ്ടമായി. പിന്നീട് 1949-ലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ആലിയ: തുറക്കപ്പെടുന്നത്. 

രണ്ട് നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ടായിരുന്നെങ്കിലും ആലിയ: ഒരു യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തപ്പെടുന്നത് 2007-ലും അത് പ്രവൃത്തി പഥത്തില്‍ വരുന്നത് 2008-ലുമാണ്. ഇതിലേക്ക് വഴി തെളിച്ചത് 1984-ല്‍ സംഘടിപ്പിച്ച അതിന്റെ 205ാം വാര്‍ഷിക പരിപാടിയായിരുന്നു. ആ പരിപാടിയുടെ ഗുണഫലമെന്ന നിലക്ക് 1985-ല്‍ ശ്രീമതി: ഉമാ ദീക്ഷിത് ഇതൊരു കേന്ദ്ര അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയാക്കണമെന്ന് നിര്‍ദേശിച്ചു. 2001-ല്‍ മോഡേണ്‍ എഡ്യൂക്കേഷന്‍ കമ്മറ്റി ചെയര്‍മാന്‍ സ്ഥാപനത്തിന്റെ ഉയര്‍ച്ചക്കും പുരോഗതിക്കും വേണ്ട വ്യക്തമായ ഫോര്‍മുലയും നല്‍കി. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഫലമായി 2008 ഏപ്രില്‍ 5-ന് ഒരു ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയായി ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു.

കോഴ്‌സുകള്‍

·    5 Year Integrated M.A In Arabic.
·    5 Year Integrated M.A In Islamic Theology.
·    2 Year M.A In English
·    2 Year M.sc In Geography
·    5 Year Integrated M.A In English
·    5 Year Integrated Msc in C.S, Chemistry, Physics, Mathematics, Computing, Statistics and Informatics, Economics, Geography.
·    4 Year B.Tech/ 5 Year M.Tech.
·    5 Year Integrated MCA.
·    5 Year Integrated MBA.
·    2 Year M.A/MSC. In Arabic Science.


പ്രധാന ലക്ഷ്യങ്ങള്‍


·    ഇസ്‌ലാമിക, ആദര്‍ശ, വിജ്ഞാന, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, അറബിക് രംഗത്തെ പുതിയ പഠനങ്ങളെയും കണ്ടുപിടുത്തങ്ങളെയും പ്രോത്സാഹിപ്പിക്കുക.
·    വിവിധ പഠന മേഖലകളിലെ പുതിയ അധ്യാപന രീതികള്‍ പരിചയപ്പെടുത്തുക
·    ആധുനിക-സാങ്കേതിക-തൊഴിലധിഷ്ഠിത കോഴ്‌സുകളെ പ്രോത്സാഹിപ്പിക്കുക.
·    യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നല്കുന്നതു പോലെത്തന്നെ ധാര്‍മികതയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധവും നല്കിപ്പോരുക. 
·    മതേതരത്വം, ദേശീയത, മനുഷ്യത്വം എന്നിവയെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുക


പ്രധാന ഭാഷകള്‍


·    അറബിക്
·    ഇംഗ്ലീഷ്
·    ഫ്രഞ്ച്
·    പേര്‍ഷ്യന്‍
·    ജര്‍മന്‍
·    ചൈനീസ്


ഒറ്റനോട്ടത്തില്‍


·    വെസ്റ്റ് ബംഗാള്‍ സര്‍ക്കാറിനു കിഴിലുള്ള, ന്യൂനപക്ഷ സ്വാതന്ത്ര സര്‍വകലാശാല.
·    Chancellor- Kesharivalh, Tripalhi, Governor, west Bengal.
·    Vice:  ചാന്‍സലര്‍ഡോ: അബൂത്വാലിബ് ഖാന്‍
·    Phone- +91 33 2341 6444
·    Website-www.aliah.ac.in

Feedback