ഇന്ത്യയുടെയും പാക്കിസ്താന്റെയും സര്‍വകലാശാലയാണ് എന്ന് പറയാവുന്ന ഒരു സ്ഥാപനമാണ് ജാമിഅ ഖൈറുല്‍ മദാരിസ്. സ്വാതന്ത്ര്യത്തിന് മുന്‍പ് ഇന്ത്യയിലാരംഭിച്ച് സ്വാതന്ത്ര്യാനന്തരം പാക്കിസ്താന്റെ ഭാഗമായിത്തീര്‍ന്നു എന്നതാണ് ഈ സര്‍വകലാശാലയുടെ പ്രത്യേകത. 1931-ല്‍ പഞ്ചാബിലെ ജലന്ധറിലാണ് ശൈഖ് ഖൈര്‍ മുഹമ്മദ് ജലന്ധറി ജാമിഅ ഖൈറുല്‍ മദാരിസ് സ്ഥാപിക്കുന്നത് എന്നാല്‍ ഇന്ത്യയുടെ വിഭജന ശേഷം പാക്കിസ്താനിലെ മുള്‍ട്ടാനിലേക്ക് ജാമിഅ ഖൈറുല്‍ മദാരിസ് മാറ്റി സ്ഥാപിച്ചു.
ആയിരത്തോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന ഖൈറുല്‍ മദാരിസില്‍, അവരെ നയിക്കാന്‍ പ്രഗത്ഭരായ അധ്യാപകരും ഉണ്ടായിരുന്നു. ജലണ്ഡറില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് മാറിയ ശേഷം 1750 വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും ബിരുദം നേടി പുറത്തിറങ്ങിയിട്ടുണ്ട്.
പ്രധാന പഠന വിഭാഗങ്ങള്‍
· ഖിസ്മുല്‍ ഇഫ്താഇ വത്തൗഇയ.
· ഖിസ്മു തഹ്ഫീദ്വില്‍ ഖുര്‍ആന്‍.
· ഖിസ്മുല്‍ ഖിറാആത്.