ഒരു ആഘോഷം പോലെ തുടങ്ങുകയും ആവേശമായി ഉയരുകയും ചെയ്ത സ്ഥാപനമാണ് അല്‍ ജാമിഅതുല്‍ അറബിയ്യതുല്‍ ഇംദാദിയ്യ. ശൈഖ് സയ്യിദ് ഇംദാദി അലിയാണ് സ്ഥാപകന്‍. 1881 മെയ് 6ന് മുറാദാബാദില്‍, നാട്ടുകാരുടെയും പണ്ഡിതശ്രേഷ്ഠരുടെയും സാന്നിധ്യത്തില്‍ ശൈഖ് മുഹമ്മദ് യഅ്ഖൂബ് നാനോതവിയാണ് സ്ഥാപനത്തിന്റെ തുടക്കം കുറിച്ചത്. അതേവര്‍ഷം തന്നെ 230 വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുവാനെത്തി. അധ്യാപകരും ഉദ്യോഗസ്ഥരുമായി പതിമൂന്ന് പേരും.
കോഴ്‌സുകള്‍
· പ്രബോധനവും മാര്‍ഗദര്‍ശനവും.
· ഫത്‌വാ (മതവിധി) പഠനകേന്ദ്രം.
· ഖുര്‍ആന്‍ മനപാഠം.
പ്രധാന അധ്യാപകര്‍
· ശൈഖ് മുഹമ്മദ് യഅ്ഖൂബ് ബിന്‍ ഖാസിം നാനോതവി.
· ശൈഖുല്‍ ഹിന്ദ് മഹ്മൂദ് ഹസന്‍ ദയൂബന്ദി.
· ശൈഖ് മുഹമ്മദ് അഹമ്മദ് ബിന്‍ ഖാസിം നാനോതവി.
· ശൈഖ് അശ്‌റഫ് അലി തഹാനവി.
· ശൈഖ് ഹുസൈന്‍ അഹ്മദ് മദനി.
· ശൈഖ് അല്‍ഖാരി മുഹമ്മദ് ത്വയ്യിബ്
· ശൈഖ് സയ്യിദ് അസ്അദ് മദനി.