അന്ധത ബാധിച്ച കണ്ണുകളുമായി എതിരാളികളോട് ആശയ സംഘട്ടനം നടത്തുകയും തന്റെ ആശയങ്ങളും ചിന്തകളും അരക്കിട്ടുറപ്പിച്ച് വിജയിക്കുകയും ചെയ്ത മഹാസാഹിത്യകാരനായിരുന്നു ത്വാഹാ ഹുസൈന്‍. അറബ് സാഹിത്യകാരന്‍, നിരൂപകന്‍, ചിന്തകന്‍ എന്നീ മേഖലകളിലെല്ലാം ഒരേസമയം അതികായനായിരുന്നു ത്വാഹാ ഹുസൈന്‍.
ഈജിപ്തിലെ അല്‍മുന്‍യാ പട്ടണത്തിനടുത്തുളള അല്‍കീലോ ഗ്രാമത്തില്‍ 1889 നവംബര്‍ 15 വെളളിയാഴ്ചയാണ് ത്വാഹാ ഹുസൈന്‍ ജനിക്കുന്നത്. പിതാവിന്റെ പതിമൂന്ന് മക്കളില്‍ ഏഴാമനായിരുന്നു അദ്ദേഹം. കെയ്‌റോയിലെ പഞ്ചസാര കമ്പനിയില്‍ താഴ്ന്ന ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ചെറിയ വരുമാനം കാത്തിരിക്കുന്ന വലിയ കുടുംബം ആയതുകൊണ്ട് അവിടെ എപ്പോഴും ദാരിദ്ര്യവും പട്ടിണിയും നിഴലിട്ടിരുന്നു. അതിന്റെ ബാക്കി പത്രമെന്നോണം ത്വാഹാ ഹുസൈന് ആറാമത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു. പോഷകാഹാരക്കുറവായിരുന്നു കാരണം.
പഠനത്തില്‍ അസാമാന്യ വൈഭവം പുലര്‍ത്തിയിരുന്ന അദ്ദേഹം ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി. ശേഷം അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. ശൈഖ് മുഹമ്മദ് അബ്ദുവായിരുന്നു പ്രിയഗുരു. മികച്ച ധാരാളം അധ്യാപകരില്‍ നിന്ന് അറിവിന്റെ സമുദ്രം താണ്ടിയ അദ്ദേഹം, അറബ് സാഹിത്യകാരനായിരുന്ന അബുല്‍ അലാഉല്‍ മഅ്‌രിയെ ക്കുറിച്ചുളള പഠനത്തില്‍ ഡോക്ടറേററ് നേടി. 1914ല്‍ ആയിരുന്നു ഇത്. പിന്നീട് ഉപരി പഠനത്തിനായി ഫ്രാന്‍സിലെത്തിയ അദ്ദേഹം അവിടെ നിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഫ്രാന്‍സില്‍ നിന്ന് മടങ്ങിയെത്തിയ ത്വാഹ ജാമിഅഃ അഹ്‌ലിയ്യയില്‍ അറബി പഠനവിഭാഗം മേധാവിയായി. പിന്നീട് ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പലായി അദ്ദേഹം ഉയര്‍ന്നു. 1930ല്‍ ആയിരുന്നു ഇത്. എന്നാല്‍ 1932ല്‍ ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം സ്ഥാനം രാജിവെക്കുകയും, ഈജിപ്ത് ഭരിച്ചിരുന്ന സ്വിദ്ദീഖ് ബാഷായുടെ ഭരണം തകര്‍ന്നതോടെ കോളേജിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പിന്നീട് ഈജിപ്തിലെ വിദ്യാഭ്യാസ മന്ത്രിയായ അദ്ദേഹം വെളളവും വായുവും പോലെ വിദ്യാഭ്യാസവും എല്ലാവര്‍ക്കും അനിവാര്യമാണ് എന്ന ആശയം നടപ്പിലാക്കാന്‍ അത്യുത്സാഹിച്ചു.
ത്വാഹാ ഹുസൈന്റെ ഏററവും പ്രസിദ്ധമായ രചനയാണ് ആത്മകഥ കൂടിയായ അല്‍ അയ്യാം. അദ്ദേഹത്തിന്റെ മിക്ക കൃതികളും ഭൂമിയിലെ ആലംബഹീനരുടെയും കഷ്ടപ്പെടുന്നവരുടെയും കഥ പറയുന്നവയാണ്. ഫ്രാന്‍സില്‍ നിന്ന് മടങ്ങിയെത്തിയ ത്വാഹാ, ഇസ്‌ലാം വിമര്‍ശനങ്ങളുടെ പേരില്‍ ഏറെ പഴി കേട്ടിരുന്നെങ്കിലും നിലപാടില്‍ ഉറച്ചുനിന്നു.
ജാഹിലിയ്യാ കവിയായിരുന്ന ഇംറുഉല്‍ ഖൈസ് സാങ്കല്പിക കഥാപാത്രമാണെന്ന പ്രസ്താവന കൂടിയായതോടെ സാഹിത്യലോകം ഒന്നടങ്കം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. തന്റെ അഭിപ്രായങ്ങളിലും നിലപാടുകളിലും ഉറച്ചു നിന്ന അദ്ദേഹം ജീവിത സഖിയായി കൂടെ കൂട്ടിയത് ഫ്രാന്‍സിലെ പഠനകാലത്ത് സഹായിയായിരുന്ന സൂസന്‍ എന്നവരെയായിരുന്നു. വിവാദങ്ങളുടെ കൂട്ടുകാരനായ ആ സാഹിത്യകുലപതി 1973 ഒക്ടോബര്‍ 28ന് 84ാം വയസ്സില്‍ അന്തരിച്ചു.
പ്രധാന കൃതികള്‍:
على هامش السيرة
الشيخان
الفتنة الكبرى عثمان
الفتنة الكبرى علي وبنوه
مستقبل الثقافة في مصر
مرآة الإسلام
فلسفة ابن خلدون الإجتماعية
نظام الإثينيين
من آثار مصطفى عبد الرزاق
حديث المساء
غرابيل
في الشعر الجاهلي
في الأدب الجاهلي
الحياة الأدبية في جزيرة العرب
فصول في الأدب والنقد
حديث الأربعاء
حافظ وشوقي
صوت أبي العلاء
مع أبي العلاء في سجنه
تجديد ذكرى أبي العلاء
مع المتنبي
من حديث الشعر والنثر
من أدبنا المعاصر
ألوان
خصام ونقد
من لغو الصيف
من الشاطيء الآخر (كتابات طه حسين بالفرنسية)
أدبنا الحديث ما له وما عليه
صحف مختارة من الشعر التمثيلي عند اليونان
الحياة والحركة الفكرية في بريطانيا
قادة الفكر
كتبه الأثرائية :-
المعذبون في الأرض
الأيام
أحلام شهرزاء
أديب
رحلة الربيع
أيام العمر (رسائل خاصة بين طه حسين وتوفيق الحكيم)
دعاء الكروان
شجرة البؤس
الحب الضائع
الوعد الحق
في الصيف
بين بين
أحاديث
جنة الحيوان
ما وراء النهر
مدرسة الأزواج
مرآة الضمير الحديث
جنة الشوك
لحظات
نقد وإصلاح
من بعيد
من أدب التمثيل الغربي
صوت باريس (قصص مترجمة)
من هناك (قصص مترجمة)
أوديب وثيسيوس: من أبطال الأساطير اليونانية