Skip to main content

അമുസ്‌ലിംകളോട് സലാം പറയല്‍

സത്യവിശ്വാസികള്‍ പരസ്പരം കാണുമ്പോള്‍ സലാം പറയുന്നത് സുന്നത്താണ്. എന്നാല്‍ അമുസ്‌ലിംകളോട് സലാം പറയുന്നതിനെക്കുറിച്ച് ഇസ്‌ലാം എന്തു പറയുന്നു? അങ്ങനെ ചെയ്യുന്നതിന് വിലക്കുണ്ടോ?

മറുപടി : സത്യ വിശ്വാസികള്‍ പരസ്പരം കണ്ടുമുട്ടിയാല്‍ സലാം പറയണം എന്ന് ഖുര്‍ആനിലും ഹദീസിലും നിര്‍ദേശിച്ചിട്ടുണ്ട്. ഇബ്രാഹീം നബി(അ) തന്റെ അവിശ്വാസിയായ പിതാവിന് സലാം പറഞ്ഞ കാര്യം വിശുദ്ധ ഖുര്‍ആന്‍ 19:47 ല്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവിശ്വാസികള്‍ക്ക് വേണ്ടി പാപ മോചനത്തിന് പ്രാര്‍ഥിക്കുന്നത് പിന്നീട് അല്ലാഹു വിലക്കിയിട്ടുണ്ടെങ്കിലും സലാം പറയരുതെന്ന് വിലക്കിയിട്ടില്ല. ഇബ്രാഹീം നബി(അ)യുടെ അതിഥികളായി എത്തിയ മലക്കുകള്‍ അദ്ദേഹത്തിന് സലാം പറയുകയും അദ്ദേഹം സലാം മടക്കുകയും ചെയ്ത കാര്യം വിശുദ്ധഖുര്‍ആന്‍ 11: 69 ല്‍ പരാമര്‍ശിച്ചിട്ടുണ്ട്.  മുഹമ്മദ് നബി(സ്വ)യുടെ മക്കാജീവിത കാലത്ത് അവതരിച്ച അന്‍ആം:54, ഖസസ്:55 എന്നീ വചനങ്ങളില്‍ സലാം പറയാനുള്ള നിര്‍ദേശമുണ്ട്. വിവിധ മതക്കാര്‍ ഉള്‍പ്പെടുന്ന സദസിന് നബി(സ്വ) സലാം പറഞ്ഞതായും അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയാന്‍ അദ്ദേഹം നിര്‍ദേശിച്ചതായും സ്വഹീഹായ ഹദീസുകളില്‍ കാണാം.

Feedback