Skip to main content

അഖീഖ അറുക്കുന്നതിന്റെ നിബന്ധനകള്‍

ഉള്ഹിയ്യത്തിന് അറുക്കുന്ന മൃഗങ്ങള്‍ക്കുള്ളത് പോലെ വല്ല നിബന്ധനകളും അഖീഖ അറുക്കാനുള്ള മൃഗങ്ങള്‍ക്കും ഉണ്ടോ? ആണ്‍കുട്ടിക്ക് അഖീഖ അറുക്കുന്നത് ആടാണെങ്കില്‍ അവ രണ്ടെണ്ണം വേണമെന്നും അവയ്ക്ക് രണ്ടു വയസ്സ് പൂര്‍ത്തിയാവണമെന്നും ചിലര്‍ പറയുന്നു. ശരിയാണോ?

മറുപടി : അഖീഖയായി അറുക്കുന്ന മൃഗത്തിന് നബി(സ്വ) പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഉള്ഹിയ്യത്തിന്റെ കാര്യത്തില്‍ അദ്ദേഹം പറഞ്ഞത് അഖീഖക്കു കൂടി ബാധകമാക്കുകയാണ് ചില പണ്ഡിതന്‍മാര്‍ ചെയ്തത്. ആണ്‍കുട്ടി ജനിച്ചാല്‍ രണ്ട് കൂറ്റനാടുകളെ അറുക്കാന്‍ നബി(സ്വ) നിര്‍ദേശിച്ചതായി തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Feedback