Skip to main content

വിവാഹത്തിന് കാര്‍മികത്വം

ഇസ്‌ലാമിക വിവാഹത്തില്‍ കാര്‍മികത്വം വഹിക്കല്‍ നിര്‍ബ്ബന്ധമാണോ? സാധാരണയായി മഹല്ലിലെ ഇമാമോ ഏതെങ്കിലും പണ്ഡിതനോ കാര്‍മികത്വം വഹിച്ചുകാണുന്നു. എന്നാല്‍ നികാഹിന്റെ വാക്കുകള്‍ വരനും വധുവിന്റെ പിതാവും ചൊല്ലി പ്രതിജ്ഞയെടുത്താല്‍ തന്നെ വിവാഹം സാധുവാകുകയില്ലേ ? 

മറുപടി :    ഒരു നികാഹ് അഥവാ വിവാഹ കര്‍മം സാധുവാകാന്‍ ഒരു കാര്‍മികന്‍ ഉണ്ടായിരിക്കേ ണ്ടതില്ല. സാന്ദര്‍ഭികമായ ഒരു ഉദ്‌ബോധനം നല്‍കാനും നികാഹ് എങ്ങനെയാണെന്നറിയാത്ത രക്ഷിതാവിനും വരനും മാര്‍ഗനിര്‍ദേശം നല്‍കാനുമാണ് പലരും ഒരു പണ്ഡിതനെ ക്ഷണിക്കുന്നത്. വരനും വധുവിന്റെ രക്ഷിതാവും നികാഹിന്റെ വാക്കുകള്‍ ഉച്ചരിക്കുക മാത്രം ചെയ്താലും നികാഹ് സാധുവാകും. അതില്‍ രണ്ട് സാക്ഷികളെങ്കിലും ഉണ്ടാവണമെന്നേയുള്ളൂ.

ഏതെങ്കിലുമൊരു പുരോഹിതന്റെ കാര്‍മികത്വം കൊണ്ട് വിവാഹം അനുഗൃഹീതമാവുമെന്ന ധാരണക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല.
 

Feedback