Skip to main content

ബലിക്കും അഖീഖയ്ക്കും ഉത്തമം ആടാണോ?

നമ്മുടെ നാട്ടില്‍ സാധാരണയായി ബലിയറുക്കുന്നതിനും അഖീഖത്ത് അറുക്കുന്നതിനും മാടിനെയാണല്ലോ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ആടിനെ മാത്രമേ ബലിയറുക്കുന്നതിനും അഖീഖത്ത് അറുക്കുന്നതിനും പാടുള്ളൂ എന്ന് ചിലര്‍ പറഞ്ഞുകാണുന്നു. എന്താണ് നബിചര്യയില്‍ യഥാര്‍ഥത്തില്‍ ഉള്ളത്?

മറുപടി : ബലിയായി നബി(സ്വ) ആടുമാടുകളെയും ഒട്ടകങ്ങളെയും അറുക്കുകയോ അറുക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളില്‍ കാണാം. എന്നാല്‍ അഖീഖ എന്ന നിലയില്‍ ആടല്ലാത്ത മൃഗങ്ങളെ നബി(സ്വ) അറുത്തതായോ അറുക്കാന്‍ നിര്‍ദേശിച്ചതായോ പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. 

Feedback