കൊലപാതകം
ഒരു വ്യക്തിയെ അയാളുടെ അനന്തരാവകാശി വധിച്ചാല്‍ ഘാതകനായ അവകാശിക്ക് വധിക്കപ്പെട്ട വ്യക്തിയില്‍ നിന്ന് അവകാശം ലഭിക്കുകയില്ല.
അബൂ ഹുറയ്‌റ(റ) പറയുന്നു: പ്രവാചകന്‍(സ്വ) പറഞ്ഞു: 'കൊലയാളി(താന്‍ കൊല ചെയ്ത വ്യക്തിയില്‍ നിന്ന്) അനന്തരമെടുക്കുകയില്ല'.
വധം ഇസ്‌ലാമിക വീക്ഷണത്തില്‍ ഏഴു വിധമാണ്
1) പ്രതിക്രിയ നടപ്പിലാക്കേണ്ടി വരുന്ന കരുതിക്കൂട്ടിയുള്ള കൊലപാതകം
2) ദിയ പണം (Blood Money) നല്‍കിയാല്‍ മതിയാവുന്ന അബദ്ധത്തില്‍ സംഭവിക്കുന്ന കൊല.
3) ദിയ പണം നല്‍കേണ്ടതില്ലാത്തതും പ്രായശ്ചിത്തം മാത്രം നല്‍കിയാല്‍ മതിയാകുന്നതുമായ അബദ്ധത്തില്‍ നടക്കുന്ന കൊല
4) പ്രതിക്രിയയായി വധ ശിക്ഷ നടപ്പിലാക്കല്‍
5) സ്വയം പ്രതിരോധം നടത്തുന്നതിനിടെ സംഭവിച്ചു പോകുന്ന കൊല
6) മാനസിക നില തെറ്റിയ ഒരു വ്യക്തിയില്‍ നിന്ന് സംഭവിക്കുന്ന കൊല
7) പ്രായപൂര്‍ത്തിയാകാത്ത ഒരു വ്യക്തിയില്‍ നിന്ന് സംഭവിക്കുന്ന കൊല
മേല്‍ പറഞ്ഞതില്‍ ആദ്യത്തെ മൂന്നു വധങ്ങള്‍ക്കും അനന്തരാവകാശം ലഭിക്കുകയില്ല. എന്നാല്‍ നാലു മുതല്‍ ഏഴു വരെയുള്ള വധങ്ങള്‍ക്ക് അനന്തരാവാകാശം ലഭിക്കുന്നതാണ്.
2) മതം മാറ്റം
അനന്തരാവകാശി അമുസ്‌ലിമും അനന്തരമെടുക്കപ്പെടുന്ന വ്യക്തി മുസ്‌ലിമും ആണെങ്കില്‍ (നേരെമറിച്ചാണെങ്കിലും) പരസ്പരം അനന്തരാവകാശം ലഭിക്കുന്നതല്ല.
ഉസാമ ബിന്‍ സൈദ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: മുസ്‌ലിം അമുസ്‌ലിമില്‍ നിന്ന് അനന്തരമെടുക്കുകയില്ല. അതേപോലെ അമുസ്‌ലിം മുസ്‌ലിമില്‍ നിന്നും അനന്തരമെടു ക്കുകയില്ല.
3) വിവാഹമോചനം
വിവാഹമോചിതരായ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം അനന്തരമെടുക്കുകയില്ല. എന്നാല്‍ ഒന്നാമത്തെയോ രണ്ടാമത്തെയോ വിവാഹ മോചനം കഴിഞ്ഞ് ഭാര്യയും ഇദ്ദ കാലയളവിലാണ് ഇവരിലൊരാള്‍ മരണപ്പെടുന്നതെങ്കില്‍ മറ്റേയാള്‍ക്ക് അനന്തരാവകാശം ലഭിക്കുന്നതാണ്.
4) അടിമത്വം
അടിമയ്ക്ക് അനന്തരാവകാശം ലഭിക്കുകയോ അടിമയുടെ സ്വത്ത് ബന്ധുക്കള്‍ക്ക് അനന്തരാവകാശമായി ലഭിക്കുകയോ ഇല്ല.