അക്ഷരങ്ങള്‍ ചേര്‍ത്തു വായിക്കുമ്പോഴും രണ്ടു പദങ്ങള്‍ ഒന്നിച്ചു വായിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില നിയമങ്ങളും നിബന്ധനകളുമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പാരായണം മനോഹരമാക്കാന്‍ അത് അത്യാവശ്യവുമാണ്. ആ നിയമങ്ങള്‍ സ്വായത്തമാക്കിയാല്‍ മാത്രമേ പാരായണം പരിപൂര്‍ണതയില്‍ ആസ്വദിക്കാന്‍ കഴിയുകയുള്ളൂ.
എന്നിവയാണ് ആ നിയമങ്ങള്‍ غُنَّة إدْغَام، إقْلاَب إخْفَاء إظْهَار
വ്യക്തമാക്കല്‍ الإظْهَار
വായിക്കുമ്പോള്‍ മറ്റൊന്നിന്റെ കൂടെ ഉള്‍ച്ചേര്‍ന്നു പോകാതെ വ്യക്തമായി ഉച്ചരിക്കേണ്ട അക്ഷരങ്ങളുണ്ട്. ഇങ്ങനെ വ്യക്തമായി ഉച്ചരിക്കുന്നതിനാണ് إِظْهَار എന്ന് പറയുന്നത്. തന്‍വീന്‍, സുകൂനുള്ള നൂന്‍ എന്നിവയിലാണ് ഇത് പ്രധാനമായും ബാധകമാവുന്നത്.
الإخْفَاء ഗോപ്യമാക്കല്‍
മറ്റൊന്നിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ ഉച്ചാരണം വ്യക്തമാക്കാതിരിക്കുന്നതിനാണ് إخفاء എന്ന് പറയുന്നത്. സുകൂനുള്ള നൂനിനാണ് ഇത് ബാധകം.
الإقْلاَب മാറ്റി മറിക്കല്‍
ഒരക്ഷരത്തെ മറ്റൊരക്ഷരമായി മാറ്റി ഉച്ചരിക്കുന്നതിനാണ് إِقْلاَب എന്നു പറയുന്നത്.
الإدْغَام ലയിപ്പിക്കല്‍
സുകൂന്‍ ഉള്ള അക്ഷരത്തെ ശേഷം വരുന്ന ഹറകത്ത് ഉള്ള അക്ഷരത്തോട് ലയിപ്പിക്കുകയും ഇരട്ടിച്ച് ഉച്ചരിക്കുകയും ചെയ്യുന്നതിനാണ് إِدْغَام എന്ന് പറയുന്നത്.
اِذْهَبْ بِكَتَابِي എന്നെഴുതിയത് ചേര്‍ത്തു വായിക്കേണ്ടത് اِذْهَبِّكتابي എന്നാണ്
അതുപോലെ قَدْ تَبَيَّنَ എന്നത് قَتَّبَيَّنَ എന്നാണ് വായിക്കേണ്ടത്.
الغُنَّة ഈണം
സ്വരഭംഗിക്കായി ഈണത്തോടെ മണിച്ച് ഉച്ചരിക്കുന്നതിനാണ് غُنَّة എന്ന് പറയുന്നത്. ഭാഷയിലെ വായനാ നിയമം എന്നതിലുപരി ഖുര്‍ആനിന്റെ ഭംഗിയുള്ള പാരായണമാണ് غُنَّة ന്റെ ലക്ഷ്യം. ഇരട്ടിപ്പുള്ള ميم نون എന്നീ അക്ഷരങ്ങള്‍ എപ്പോഴും ഈണത്തോടുകൂടിയേ വായിക്കാവൂ.