വിശുദ്ധ ഖുര്‍ആന്‍ ഭംഗിയായി പാരായണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകമാണ് സുകൂനുള്ള മീം. സുകൂനുള്ള നൂന്‍, തന്‍വീന്‍ എന്നിവയെപ്പോലെ സുകൂനുള്ള മീമും ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ إخفاء،إظهار،إدغام എന്നീ മൂന്നു നിയമങ്ങള്‍ ആണുള്ളത്.
الإخْفاء
സുകൂനുള്ള م നു ശേഷം ب വരുമ്പോള്‍ م വ്യക്തമായി ഉച്ചരിക്കാതെ മീമിനെ ബാഇലേക്കു ചേര്‍ത്തി ഈണത്തോടെ മണിച്ചാണ് ഓതേണ്ടത്.
وَمَا هُمْ بِمُؤْمِنِين എന്ന വാക്യത്തില്‍ مْ വ്യക്തമാക്കേണ്ടതില്ല. م ന്റെയും ب ന്റെയും ശബ്ദങ്ങള്‍ക്കിടയില്‍ വിടവുണ്ടാകാതെ وَمَا هُمْمْ بِمُؤْمِنين എന്ന് മീം ഈണത്തോടെ വായിക്കേണ്ടതാണ്.
മറ്റു ചില ഉദാഹരണങ്ങള്‍:
وجَزَاهُمْ بِمَا صَبَرُوا تَرْمِيهِمْ بِحِجَارَة وَمَا هُمْ بِسُكَارَى وُهُمْ بِالآخِر
الإدغام
സുകൂന്‍ ഉള്ള മീമിനുശേഷം ഹറകത്തുള്ള വേറൊരു م ആണ് വരുന്നതെങ്കില്‍ ميم ഇരട്ടിപ്പിച്ച് ഈണത്തോടെ പാരായണം ചെയ്യണം.
فِي قُلُوبِهِمْ مَرَضٌ എന്നത് فِي قُلُوبِهِمْمْ مَّرَضٌ എന്നാണ് പാരായണം ചെയ്യേണ്ടത്.
മറ്റു ചില ഉദാഹരണങ്ങള്‍:
تُنْجِيكُم مِن عَذَابٍ ألِيم وَآمَنَهُم مِنْ خَوفٍ اَلَّذِي أطْعَمَهُم مِن جُوع
الإظْهَار
ب، م ഒഴികെയുള്ള മറ്റേത് അക്ഷരം സുകൂന്‍ ഉള്ള مْ നുശേഷം വന്നാലും مْ വ്യക്തമായി ഉച്ചരിക്കണം. ചുണ്ടുകള്‍ പൂട്ടി مْ എന്ന് പൂര്‍ണമായി ഉച്ചരിച്ച ശേഷമേ അടുത്ത അക്ഷരം ഉച്ചരിക്കാവൂ.
ഏതാനും ചില ഉദാഹരണങ്ങള്‍ നോക്കാം.
آبَاؤُهُمْ وَهمْ غَافِلُون غير المغضوب عليهم وَلا الضَآلِّين ألمْ يَجْعَلْ أنْعَمْتَ عَلَيهِم