Skip to main content

അക്ഷര വിഭാഗങ്ങള്‍

അക്ഷരങ്ങളെ അവയുടെ ഉച്ചാരണത്തിനനുസരച്ച് വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കുകയും ഓരോ വിഭാഗത്തിനും പ്രത്യേകം പേരുനല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് തജ്‌വീദ് പഠനത്തിന്റെ സൗകര്യത്തിനും ഖുര്‍ആന്‍ പാരായണം കുറ്റമറ്റതാക്കിത്തീര്‍ക്കുവാനും വേണ്ടി ചെയ്തിട്ടുള്ളതാണ്. പ്രധാന അക്ഷരവിഭാഗങ്ങള്‍ ഇവയാണ്.

حُرُوفُ الحَلْق         حُرُوفُ الاستِعلاء      حروف الْقَلْقَلَة      حُروف اللِّين


حروف الحلق (തൊണ്ടയില്‍ നിന്ന് പുറപ്പെടുന്ന അക്ഷരങ്ങള്‍)

ء، هـ، ع، غ، ح،خ ഇവയാണ് കണ്ഠ്യാക്ഷരങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ അക്ഷരങ്ങള്‍ വരുന്ന ചില ഖുര്‍ആന്‍ വാക്യങ്ങള്‍

أمْهِلْهُم رُوَيْدا                   أنْعَمْتَ عَلَيْهِم   حَكِيمٌ عَلِيمٌ           وَاللَّهُ عَلِيمٌ حَكِيم                وَمِن شَرِّ غَاسِقٍ

إِلَى غَسَقِ اللَّيلِ            خَلَقَ الإنسَان مِن عَلَق              وَمِن شَرِّ مَا خَلَق

 

حروف الحلق അവയുടെ തൊട്ടുമുന്‍പോ ശേഷമോ വരുന്ന അക്ഷരങ്ങളിലേക്ക് ചേര്‍ത്തി വായിക്കാന്‍ പാടുള്ളതല്ല.
ഉദാ: أَنْعَمْتَ  എന്നത്  أَنَّمْـتَ എന്ന് വായിച്ചാല്‍ ശരിയാവുകയില്ല.


حُرُوف الاسْتِعلاء 

   ص ض    ط  ظ    غ    خ    ق എന്നീ അക്ഷരങ്ങളാണ് حروف الاستعلاء എന്നറിയപ്പെടുന്നത്. ഉച്ചരിക്കുമ്പോള്‍ നാവ് മേലണ്ണാക്കിന്റെ ഭാഗത്തേക്കുയര്‍ത്തുന്നതിനാലാണ് استعلاء എന്ന പേരുവന്നത്. ശബ്ദം കനപ്പിച്ച് വായ നിറച്ച് ഉച്ചരിക്കേണ്ടവയാണ് ഈ അക്ഷരങ്ങള്‍. മലയാളത്തില്‍ സമാന ഉച്ചാരണമില്ലാത്ത ഈ അക്ഷരങ്ങള്‍ പ്രത്യേകം ശ്രദ്ധ നല്‍കി പഠിക്കേണ്ടതാണ്.

حروف الاستعلاء വരുന്ന ചില ആയത്തുകള്‍


 صراط الذين أنعمت عليهم      غير المغضوب عليهم ولا الضآلّين        أنقَضَ ظَهرك              

خلق الإنسان من علق

حروف الاستعلاء കനം കൂട്ടിയും നാവുയര്‍ത്തിയും ആണ് ഉച്ചരിക്കേണ്ടത്. മറ്റ് അക്ഷരങ്ങള്‍ കനം കുറച്ചും അല്പം ചരിച്ചുമാണ് ഉച്ചരിക്കേണ്ടത്. അവ  حروف الاستفال എന്നറിയപ്പെടുന്നു. ഉദാഹരണത്തിന് ت، ط  എന്നീ അക്ഷരങ്ങള്‍ക്ക് ഒരേ ഉത്ഭവസ്ഥാനമാണുള്ളത്.    ط ഉച്ചരിക്കുമ്പോള്‍ നാവ് മേലണ്ണാക്കിലേക്ക് ഉയരുന്നു. എന്നാല്‍ ت  ഉച്ചരിക്കുമ്പോള്‍ നാവ് താഴുകയും കനം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് ط

  استعلاء ലും  ت  استفال ലും പെടുന്നു.  استعلاء എന്നാല്‍ ഉയര്‍ത്തുക എന്നാണര്‍ഥം. 
حروف الاستفال നേരിയ ചരിവോടെയാണ് ഉച്ചരിക്കേണ്ടത്. ت എന്നത് 'ത'യുെടയും 'തെ'യുടെയും മധ്യത്തിലുള്ള ഉച്ചാരണമാണ്.


قالوا تالله تذكر تفتؤا يوسف حتى تكون حرضا وتكون من الهالكين 

ഈ ആയത്ത് പാരായണം ചെയ്ത് ഇതിലെ   ت ശബ്ദം ശ്രദ്ധിച്ചു നോക്കിയാല്‍ ഇത് വ്യക്തമാവും.

حروف القلقلة 

د، ج، ب، ط، ق എന്നീ അക്ഷരങ്ങള്‍ സ്ഫുടമായും ചലനാത്മകമായും സ്വരഭാരത്തോടെയും ഉച്ചരിക്കേണ്ടവയാണ്. ഇവ حروف القلقلة എന്നറിയപ്പെടുന്നു. ഈ അക്ഷരങ്ങള്‍ക്ക് سكون നല്കപ്പെടുമ്പോള്‍ കനപ്പിച്ചും വ്യക്തമായും ഉച്ചരിക്കേണ്ടതാണ്. ഓര്‍ക്കാനുള്ള സൗകര്യത്തിനുവേണ്ടി ഇവയെ قطبحد എന്ന സൂചനാ നാമത്തില്‍ പറയപ്പെടാറുണ്ട്. സുകൂനുള്ള ഈ അക്ഷരങ്ങള്‍ പദങ്ങള്‍ക്കിടയില്‍ വന്നാലും ആയത്തുകളുടെ അവസാനത്തില്‍ വഖ്ഫ് ചെയ്യുമ്പോഴും വ്യക്തമായി ഉച്ചരിക്കേണ്ടതുണ്ട്.
ഉദാ: بقْل ،  قطْمير،   حبْل من مسدْ،    يجْعلون،   يدْخلون 
ആയത്തിന്റെ അവസാനത്തില്‍ വരുമ്പോള്‍
ഉദാ:    

  والسماء والطارق           واليوم الموعود

والله من ورائهم محيط              وشاهد ومشهود           

النجم الثاقب             والسماء ذات البروج

 

حروف اللين

അറബി ഭാഷയില്‍ ആ, ഈ, ഊ എന്നീ സ്വരങ്ങളില്‍ ദീര്‍ഘത്തിന് യഥാക്രമം و، ي، ا എന്നീ അക്ഷരങ്ങളാണ് ഉപയോഗിക്കുന്നത്.    فوم فيل فاز എന്നീ പദങ്ങളിലെ و، ي، ا എന്നിവ സ്വതന്ത്ര അക്ഷരങ്ങളല്ല, ദീര്‍ഘത്തിന്‌വേണ്ടി ഉപയോഗിച്ചതാണ്. എന്നാല്‍ സാധാരണഗതിയില്‍  (و، ي  واو  ياء ) എന്നിവ ഹറകത്തോടുകൂടിയ സ്വതന്ത്രാക്ഷരങ്ങളുമാണ്. ഉദാഹരണം 


يَد     يُتم     وَلَد   وِزْر     وُدّ  

و، ي എന്നീ അക്ഷരങ്ങള്‍ക്ക് سكون വരികയും തൊട്ടുമുമ്പുള്ള അക്ഷരത്തിന് فتحة ആവുകയും ചെയ്യുമ്പോള്‍ ഏറെ മൃദുലവും ലോലവുമായിട്ടാണ് ഈ അക്ഷരങ്ങള്‍ ഉച്ചരിക്കപ്പെടേണ്ടത്. ലളിതവും ലോലവും ആയി ഉച്ചരിക്കപ്പെടുന്നവ എന്ന അര്‍ഥത്തില്‍ ഇവയ്ക്ക് حروف اللين എന്ന് പറയുന്നു.
ഉദാ:  

جَوْف   خَوْف  بيْتا    كيْد  

    

Feedback