സര്‍വനാമങ്ങളില്‍പെട്ട (ه) ഹാഅ് എന്ന ശബ്ദം ഉച്ചരിക്കേണ്ട നിയമങ്ങള്‍ പ്രത്യേകം പരിഗണിക്കപ്പെടേണ്ടതാണ്. هُ، هِ എന്നുള്ള അക്ഷരങ്ങള്‍ യഥാര്‍ഥത്തില്‍ ദീര്‍ഘാക്ഷരങ്ങളല്ല എങ്കിലും രണ്ടു മാത്രയുള്ള അക്ഷരങ്ങളായിട്ടാണ് അവ ഉച്ചരിക്കേണ്ടത്. عِنْدَهُ എന്നത് عِنْدَهُ و എന്നും بِإذْنِهِ എന്നത് بِإذْنِهِ ي എന്നുമാണ് വായിക്കേണ്ടത്. പ്രത്യേകം വരുന്ന ഈ ദീര്‍ഘത്തിന് مَدُّ الصِّلَة القَصِيرة എന്നാണ് പേര്.
هاء الضمير പദാന്ത്യത്തില്‍ മാത്രമേ വരികയുള്ളൂ. തൊട്ടടുത്ത അക്ഷരം همزة ആണെങ്കില്‍ സാധാരണയില്‍ കവിഞ്ഞ് ദീര്‍ഘം ആവശ്യമാണ്. നാലു മാത്രവരെ ദീര്‍ഘിപ്പിക്കാം. ഇതിനെ مَدُّ الصِّلَة الطَّوِيلَة എന്ന് പറയുന്നു.
ഉദാ: يَشْفَعُ عِندَهُ إلاَّ بِإذْنِهِ
എന്നാല്‍ هاء الضمير ല്‍ വായന നിറുത്തുകയോ هاء الضمير നു മുമ്പോ ശേഷമോ سكون വരികയോ ചെയ്യുന്നുവെങ്കില്‍ ദീര്‍ഘിപ്പിക്കല്‍ അനുവദനീയമല്ല.
ഉദാ:
قُتِلَ الإنسَانُ مَا أكْفَرَهُ എന്ന ആയത്ത് قُتِلَ الإنسَانُ مَا أكْفَرَهْ
എന്നാണ് ഓതേണ്ടത്
أكْفَرَهُഎന്നതിലെ هُ എന്നത് هْ ആയി മാറുന്നു.
لَهُ الْمُلكُ وَلَهُ الْحَمدُ
ഈ ഉദാഹരണത്തില്‍ هُ വിനു ശേഷം الْ സുകൂന്‍ ആണ് വന്നിരിക്കുന്നത്.
ഇതാണ് هاء الضمير ന്റെ പൊതുനിയമം. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി രണ്ടു സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. സൂറ അല്‍ ഫുര്‍ഖാനിലെ وَيَخْلُد فِيهِ مُهَانًا എന്നിടത്ത് ഫീഹി എന്നതിനു പകരം ഫീഹീ മുഹാനാ എന്ന് നീട്ടിയാണ് ഓതേണ്ടത്. യഥാര്‍ഥത്തില്‍ ദീര്‍ഘത്തിന്റെ സുകൂനിനു ശേഷമാണ് هِ വന്നത്.
മുന്നില്‍ സുകൂനുള്ള അക്ഷരമില്ലെങ്കില്‍ هُ രണ്ടു മാത്രയില്‍ നീട്ടിയാണ് വായിക്കേണ്ടത്. എന്നാല്‍ സൂറ സുമറിലെ يَرْضَهُ لَكُم എന്ന സ്ഥലത്ത് هُ നീട്ടാതെയാണ് വായിക്കേണ്ടത്.