മക്കയുടെ കിഴക്കുഭാഗത്ത്, ഏകദേശം 20 കിലോമീറ്റര്‍ ദൂരെ, പര്‍വതങ്ങളാല്‍ ചുറ്റപെട്ട വിശാലമായ താഴ്‌വരയാണ് അറഫ മൈതാനം. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ദുല്‍ഹിജജ ഒമ്പതിന് ഉച്ചക്ക് ശേഷം ഇവിടെയാണ് നടക്കുക. അറഫ മൈതാനത്തിന് ഒരു ഭാഗത്ത് അതിരിടുന്നത് ജബലുര്‍റഹ്മ(കാരുണ്യഗിരി)യാണ്. ഇതിനടുത്താണ് നബി(സ്വ) അറഫയില്‍ നിന്നത്.
ഹറമിന്റെ പരിധിക്കു പുറത്താണ് അറഫ. ഏകദേശം 18 കിലോമീറ്റര്‍ വിസ്തൃതിയുണ്ട് അറഫ പ്രദേശത്തിന്.
ലോകത്ത് എറ്റവും കുടുതല്‍ മനുഷ്യര്‍ ഒരേസമയം സംഗമിക്കുന്നത് അറഫയിലാണ്. അന്നേ ദിവസം ഹാജിമാരല്ലാത്ത, ലോകമൊട്ടുമുള്ള മുസ്‌ലിംകള്‍ ഐച്ഛിക വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ഹജ്ജ് അറഫയാണ്. അറഫയിലുള്ള നിറുത്തം നഷ്ടപ്പെടുന്നയാള്‍ക്ക് ഹജ്ജ് കിട്ടുകയില്ലതന്നെ