Skip to main content

കഅ്ബയുടെ നിര്‍മാണം

ഇബ്‌റാഹീം(അ) തന്റെ ഭാര്യ ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ ഇസ്മാഈലിനെ കാണാന്‍ ഇബ്‌റാഹീം(അ)വന്നു. അന്ന് ഇസ്മാഈല്‍(അ) യുവാവായി മാറിയിരുന്നു. പിതാവിനെ കണ്ടപ്പോള്‍ ഇസ്മാഈല്‍(അ) ആദരിച്ചിരുത്തി. ഇബ്‌റാഹീം(അ) പറഞ്ഞു: ''അല്ലാഹു എന്നോട്  ഒരു  കാര്യം കല്പിച്ചിരിക്കുന്നു. നീ എന്നെ സഹായിക്കുമോ'' മകന്‍ പറഞ്ഞു: തീര്‍ച്ചയായും, കല്പിക്കപ്പെട്ടത് അങ്ങ് ചെയ്യുക, പിതാവേ.
''(കുന്നിലേക്ക് ചൂണ്ടി) ഇവിടെ ഒരു ഭവനമുണ്ടാക്കാനാണ് കല്പന'' - ഇബ്‌റാഹീം പറഞ്ഞു.
ഇരുവരും ദൈവഭവനത്തിന്റെ അസ്തിവാരമുയര്‍ത്തി. ഇസ്മാഈല്‍ കല്ലുകൊണ്ടുവന്നു . ഇബ്‌റാ ഹീം നിര്‍മിച്ചു (ബുഖാരി: 1351).

അതീവ ലളിതമായ ഒരു കെട്ടിടമാണ് കഅ്ബ. ഇബ്‌റാഹീം(അ) അതു നിര്‍മിച്ചത് ചെങ്കല്ലുകൊണ്ടാ ണ്. ഒറ്റപ്പൊളിയുള്ള രണ്ട് വാതിലുകള്‍. വാതില്‍പ്പടിയില്ല. മേല്‍ക്കുരയുമില്ല. ഒമ്പത് മുഴം (4.5 മീറ്റര്‍) ഉയരം, 31 മുഴം (15.5 മീറ്റര്‍) നീളം, 22 മുഴം (11 മീറ്റര്‍) വീതി. തെക്കുകിഴക്കെ മൂലയില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ ചുമരില്‍ ഒരു കല്ലും വെച്ചു. ഹജറുല്‍അസ്‌വദ്. ഈ ദീര്‍ഘ ചതുരാകൃതിലുള്ള കെട്ടിടമാണ് വിശുദ്ധ കഅ്ബ.

Feedback