Skip to main content

തശഹ്ഹുദിലെ പ്രാര്‍ഥനകള്‍

•    اَلتَّحِيَّاتُ لِلهِّ ، وَالصَّلَوَاتُ ، وَالطَّيِّبَاتُ ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ ، اَلسَّلاَمُ عَلَيْنَا وعَلَى عِبَادِ اللهِ الصَّالِحِينَ . أَشْهَدُ أَن لاَ إِلَهَ إِلاَّ اللهُ وَأَشْهَدُ أَنَّ مُحَمَّدا عَبْدُهُ وَرَسُولُهُ 

പ്രാര്‍ഥനകളും സത്കര്‍മങ്ങളും അല്ലാഹുവിനാണ്. പ്രവാചകന് അല്ലാഹുവിന്റെ സമാധാനവും, കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകള്‍ക്കും അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ. ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.

തുടര്‍ന്ന് പ്രവാചകന്നു വേണ്ടി പ്രാര്‍ഥിക്കണം.


•    اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ  .
അല്ലാഹുവേ, ഇബ്രാഹീം(അ)ന്നും കുടുംബത്തിനും നീ രക്ഷയും സമാധാനവും ചൊരിഞ്ഞതുപോലെ മുഹമ്മദ് നബി(സ്വ)ക്കും കുടുംബത്തിനും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ, ഇബ്രാഹീം(അ) നെയും കുടുംബത്തെയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബി(സ്വ)യെയും കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.

 

സ്വലാത്തിനു ശേഷമുള്ള പ്രാര്‍ഥനകള്‍

•    اَللهُمَّ اغْفِرْ لِي مَا قَدَّمْتُ ، وَمَا أَخَّرْتُ ، وَمَا أَسْرَرْتُ ، وَمَا أَعْلَنْتُ ، وَمَا أسْرَفْتُ ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي  أَنْتَ الْمُقَدِّمُ ، وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ  
അല്ലാഹുവേ, ഞാന്‍ ചെയ്തു കഴിഞ്ഞ പാപങ്ങളും, ഇനി ചെയ്യാന്‍ പോകുന്ന പാപങ്ങളും, രഹസ്യമായും പരസ്യമായും അതിരുകവിഞ്ഞും ചെയ്ത പാപങ്ങളും, നീ എനിക്ക് പൊറുത്തു തരേണമേ.  അവ എന്നേക്കാള്‍ കൂടുതല്‍ അറിയുന്നവന്‍ നീയാണ്. നീയാണ് മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീയല്ലാതെ ആരാധനയ്ക്കര്‍ഹനായി മറ്റാരുമില്ല

•    اَللهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ ، وَمِنْ عَذَابِ جَهَنَّمَ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ 
അല്ലാഹുവേ, ഖബ്‌റിലെ ശിക്ഷയില്‍ നിന്നും നകരത്തിലെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലും മരണത്തിലും ഉണ്ടായേക്കാവുന്ന പരീക്ഷണങ്ങളില്‍ നിന്നും, മസീഹുദ്ദജ്ജാലിന്റെ ഉപദ്രവങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.

•    اَللهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيراً وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ . فَاغْفِرْ لِي مَغْفِرَةً مِنْ عِندِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ 
അല്ലാഹുവേ, ഞാന്‍ എന്നോടു തന്നെ അനേകം അക്രമങ്ങള്‍ ചെയ്തുപോയിട്ടുണ്ട്, പൊറുക്കുന്നവന്‍ നീ മാത്രമാണ്. അതിനാല്‍ നീയെനിക്ക് പൊറുത്തു തരേണമേ, എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കരുണയുള്ളവനുമാണ്
 

References

 مسلم:.404
 البخاري:.337
مسلم: 771
مسلم: 588
 مسلم: 2705
 

Feedback