Skip to main content

ഭാഷയും സമൂഹവും

ഓരോ സമൂഹത്തിനും അവരുടെ ആശയങ്ങളും ചിന്തകളും ഗ്രഹിക്കുവാനും പ്രകടിപ്പിക്കുവാനുള്ള ഉപാധി ഭാഷയാണ്. ഭാഷയെക്കുറിച്ചുള്ള അറിവും അതിന്റെ പ്രയോജനങ്ങളും ആധുനിക സമൂഹം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ചിന്തയെ നിര്‍ണയിക്കുന്നത് ഭാഷയാണെന്നും ഭാഷയെ നിര്‍ണയിക്കുന്നത് ചിന്തയാണെന്നും ചിന്തയും ഭാഷയും പരസ്പരം സ്വാധീനിക്കുന്നുണ്ട് എന്നും ഭാഷാ പഠനത്തെക്കുറിച്ചുള്ള ഏറ്റവും നൂതനമായ സിദ്ധാന്തങ്ങളുടെ ആകെത്തുകയാണ്.

ഭാഷയുടെ ധര്‍മങ്ങള്‍

ഭാഷ മഹത്വമേറിയതും പ്രശസ്തിയാര്‍ജിച്ചതുമായി അംഗീകരിക്കപ്പെടണമെങ്കില്‍ നിരവധി ഗുണങ്ങള്‍ യോജിച്ചുവരേണ്ടതുണ്ട്.

·    തലമുറകള്‍ തമ്മിലുള്ള ആശയങ്ങളെയും ആദര്‍ശങ്ങളെയും സംസ്‌കാരങ്ങളെയും നാഗരികതകളെയും കൈമാറാനും പ്രതിനിധീകരിക്കാനും ഭാഷയ്ക്ക് കഴിയേണ്ടതുണ്ട്.
·    മനുഷ്യ ജീവിതത്തെ ലളിതവല്‍ക്കരിക്കാനും, അവന്റെ ചിന്തകളെയും വൈകാരിക തലങ്ങളെയും  ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കാന്‍  സാധിക്കണം.
·    വൈയക്തികവും സാമൂഹികവുമായ മേഖലകളിലെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തിരിച്ചറിയാനും പ്രതിഫലിപ്പിക്കാനും ഭാഷയ്ക്കു കഴിയേണ്ടതുണ്ട്.
·    പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, പരസ്യങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, മീഡിയ തുടങ്ങി സര്‍ഗാത്മക-സാഹിത്യ-വാണിജ്യ മേഖലകളെ സജീവവും സക്രിയവുമാക്കുന്നതിനാവശ്യമായ ചേരുവകള്‍ പ്രദാനം ചെയ്യാന്‍ ഭാഷയ്ക്ക് സാധിക്കണം.
·    ബൗദ്ധികമായും ഭൗതികമായും ആത്മീയമായും മനുഷ്യന് സമാധാനം നല്‍കാനും തൃപ്തി വരുത്താനും ഭാഷയ്ക്ക് കഴിയണം.

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446