Skip to main content

മൃഗകാമം

ഏറ്റവും പഴക്കംചെന്ന ഒരു ലൈംഗിക വൈകൃതമാണ് മൃഗഭോഗം(Bestiality). സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഈ ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ടവര്‍ മൃഗങ്ങളുടെ ലൈംഗികബന്ധം നോക്കിനില്ക്കാന്‍ താത്പര്യം കാണിക്കുന്നു. ചുരുക്കം ചിലര്‍ക്ക് ഇത് കാണുന്നതിലൂടെ ലൈംഗിക സംതൃപ്തി ലഭിക്കുന്നു. ഈ അവസ്ഥയെ 'മിക്‌സോസ്‌കോപിയ സുഫിലിയ' എന്ന് പറയപ്പെടുന്നു. ഇത് ഗുരുതരമായ മാനസികരോഗത്തിന്റെ തുടക്കം കൂടിയാണ്. സമൂഹത്തില്‍ ഒറ്റപ്പെട്ടവരിലും മനോരോഗികളിലും കൂടുതലായി മൃഗഭോഗം കാണാന്‍ സാധ്യതയുണ്ട്. ചിലര്‍ മൃഗങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധം നടക്കുന്നതു കണ്ട് ലൈംഗിക ഉത്തേജിതരായി സ്വയം ഭോഗത്തില്‍ ഏര്‍പ്പെടുന്നു. പൂര്‍ണമായി ലൈംഗികമായി വഴിതെറ്റിയ ഇക്കൂട്ടരെ കൗണ്‍സലിംഗിലൂടെ മൃഗഭോഗാസക്തിയിലേക്ക് എത്തിയ സാഹചര്യങ്ങളില്‍ നിന്ന് മോചിപ്പിച്ചെടുക്കാന്‍ സാധിക്കണം. 


സാധാരണ സ്വയം ഭോഗത്തിനുള്ള ആഗ്രഹമോ താത്പര്യമോ ഇല്ലാത്ത മൃഗഭോഗാസക്തരായ മനുഷ്യരെ 'സൂയിറാസ്റ്റ്' എന്നാണ് പറയുന്നത്. ലൈംഗിക ജീവിതത്തിന്റെ സംതൃപ്തിയെക്കുറിച്ച് പൊടുന്നനെ ബോധവത്ക്കരിക്കുന്നതിനു പകരം മനുഷ്യന്റെ പവിത്രതയും ജീവിതത്തിന്റെ മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്ന മതമൂല്യങ്ങളും മനഃശാസ്ത്രപരമായ സമീപനത്തിലൂടെ പഠിപ്പിക്കപ്പെട്ടാല്‍ ഇക്കൂട്ടര്‍ സംസ്‌കരിക്കപ്പെടും. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളോട് കുട്ടികള്‍ക്കുണ്ടാകുന്ന അടുപ്പം വൈകാരികമായി പരിണമിച്ച് അത് ചിലപ്പോള്‍ മൃഗഭോഗത്തിലെത്തിക്കുന്ന സാഹചര്യങ്ങളുണ്ടാക്കിയേക്കാം. ഗുണപരവും ശാസ്ത്രീയവുമായ സമീപനത്തിലൂടെ ചികിത്സിക്കുകയാണെങ്കില്‍ ക്രമാനുഗതമായി ഇത്തരക്കാരെ മോചിപ്പിച്ചെടുക്കാന്‍ സാധിക്കും.
 

Feedback