Skip to main content

പരവര്‍ഗ വസ്ത്രധാരണേച്ഛ

എതിര്‍ലിംഗത്തില്‍ പെട്ടവരുടെ വസ്ത്രം ധരിച്ച് സംതൃപ്തിയടയുന്ന രതിവൈകൃതമാണ് പരവര്‍ഗവസ്ത്രധാരണേച്ഛ (Transvestism, ട്രാന്‍സ് വെസ്റ്റിസം). സ്ത്രീവേഷമണിയുന്ന പുരുഷന്മാരും പുരുഷവേഷം ധരിക്കുന്ന സ്ത്രീകളും സിനിമകളിലും നാടകങ്ങളിലും പ്രത്യക്ഷപ്പെടുകയും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള സംഭാഷണങ്ങള്‍ അശ്ലീലച്ചുവയോടെ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. സ്വന്തമായ ലിംഗവ്യക്തിത്വം പുലര്‍ത്താന്‍ കഴിയാത്ത വിധത്തിലുളള പരവര്‍ഗവസ്ത്ര ധാരണേച്ഛ എന്ന രതിവൈകൃതത്തിലേക്ക് എത്തിക്കുന്ന മുഖ്യകാരണങ്ങളിലൊന്ന് അതാണ്. ലിംഗവ്യക്തിത്വ നിരാസത്തിന് വഴിതുറക്കുന്ന ഈ രതിവൈകൃത മനോഭാവം വളര്‍ന്നുവരാതിരിക്കാന്‍ ഇസ്്‌ലാം പുരുഷനോട് സ്ത്രീ വേഷം ധരിക്കാന്‍ പാടില്ലെന്നും സ്ത്രീയോട് പുരുഷവേഷം ധരിക്കരുതെന്നും നിഷ്‌കര്‍ഷിച്ചു. ലൈംഗികമായ അപക്വതയ്ക്കുകുടി കാരണമാകുന്ന ഈയൊരു രതിവൈകൃതത്തെ തടയിടാനുള്ള ഏകപോംവഴി ഇസ്ലാം പഠിപ്പിക്കുന്ന മാന്യവും ഉദാത്തവുമായ വസ്ത്രധാരണ സംസ്‌കാരം സ്ത്രീ പുരുഷന്മാര്‍ നിലനിര്‍ത്തിപ്പോരുക എന്നത് മാത്രമാണ്. ലൈംഗിക മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇസ്‌ലാം പുരുഷനോടും സ്ത്രീയോടും പാലിക്കാന്‍വേണ്ടി കല്പിച്ചിട്ടുളള വസ്ത്രധാരണരീതി കാലദേശ ഭേദമെന്യേ മനുഷ്യ പ്രകൃതിക്കിണങ്ങിയതും സാമൂഹ്യ സുരക്ഷയും ആരോഗ്യജീവിതവും ഉറപ്പുനല്‍കുന്നതും കൂടിയാണ്.

Feedback