Skip to main content

ലൈംഗിക കര്‍മശാസ്ത്രം (22)

ജീവജാലങ്ങളുടെ നൈസര്‍ഗിക വികാരങ്ങളിലൊന്നാണ് ലൈംഗികത. അതുപക്ഷേ, മൃഗതുല്യം അഴിച്ചുവിട്ടാല്‍ അതുകൊണ്ടുണ്ടാവുന്ന അനര്‍ഥങ്ങള്‍ അനവധിയാണ്. ലൈംഗികത നിരാകരിക്കപ്പെട്ടാല്‍ അതും അപകടത്തിലെത്തിക്കും. അപ്പോള്‍ ലൈംഗിക ജീവിതത്തില്‍ നിയന്ത്രിത സ്വാതന്ത്ര്യമാണ് മതങ്ങള്‍ നിര്‍ദേശിക്കുന്നത്. ഇവിടെയാണ് സാദാചാരം കുടികൊള്ളുന്നത്. 

മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ നൈസര്‍ഗികതയെയും രചനാത്മകമായി ഉപയോഗപ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്യുന്നത്. വിവാഹം, ദാമ്പത്യം, കുടുംബം എന്നീ മേഖലകള്‍ നിയന്ത്രിത ലൈംഗികതയുടെയും അതുവഴി സാദാചാരത്തിന്റെയും മാര്‍ഗങ്ങളാണ്. ഇസ്‌ലാമിക ജീവിതത്തില്‍ ഈ രംഗത്ത് തികച്ചും മതകീയമായ കാഴ്ച്ചപ്പാടുകളുണ്ട്. നിര്‍ദേശങ്ങളും നിരോധങ്ങളുമുണ്ട്. വിധി വിലക്കുകളുണ്ട്. അതെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഭാഗമാണ് ലൈംഗിക കര്‍മശാസ്ത്രം. വിശുദ്ധ ഖുര്‍ആനും നബിചര്യയും നിഷ്‌കര്‍ഷിക്കുന്ന ലൈംഗികജീവിതം ശാസ്ത്രത്തിനും മാനവികതയ്ക്കും അനുഗുണമായിത്തീരുകയും ചെയ്യുന്നു. 
 

Feedback