Skip to main content

സ്വഹാബാ വനിതകള്‍

മുഹമ്മദ് നബി(സ്വ)യുടെ അനുചരന്‍മാര്‍ എന്ന നിലയില്‍ സ്വഹാബികള്‍ എന്നു പറയുമ്പോള്‍ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. എങ്കിലും സ്വഹാബാവനിതകള്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഒട്ടും വില കല്പിക്കപ്പെടാത്ത അവസ്ഥയാണ് ജാഹിലിയ്യാ കാലഘട്ടത്തിലുണ്ടായിരുന്നത്. ഈ സന്ദര്‍ഭത്തിലാണ് പ്രവാചക നിയോഗമുണ്ടായത്. ഇസ്‌ലാം സ്ത്രീക്ക് സമൂഹത്തില്‍ അര്‍ഹിക്കുന്ന ഇടം നല്‍കി. അഭിപ്രായ സ്വാതന്ത്ര്യം നല്‍കി. സ്വത്തവകാശത്തിന് വ്യവസ്ഥ വെച്ചു. വൈവാഹിക രംഗത്ത് നടമാടിയിരുന്ന അസമത്വങ്ങളും ഈലാഅ്, ദ്വിഹാര്‍ പോലെയുള്ള സ്ത്രീവിരുദ്ധ നിലപാടുകളും ഇല്ലായ്മ ചെയ്തു. സ്ത്രീയുടെ ദൗര്‍ബല്യങ്ങള്‍ക്കനുസരിച്ച് പ്രത്യേക പരിഗണന നല്‍കി. 

പ്രവാചകസദസ്സില്‍ പുരുഷനും സ്ത്രീയുമുണ്ടായിരുന്നു. നബിയുടെ പള്ളിയില്‍ ജുമുഅയിലും ജമാഅത്തുകളിലും സ്ത്രീകളും പുരുഷന്‍മാരും പങ്കുകൊണ്ടു. ചുരുക്കത്തില്‍ സ്ത്രീ-പുരുഷന്‍മാന്‍ സമൂഹത്തിലെ അനുപൂരകഘടകങ്ങളായി വര്‍ത്തിച്ചു. ഇസ്‌ലാമിക പ്രബോധന പ്രചാരണരംഗത്തും വൈജ്ഞാനിക മേഖലകളിലും മികച്ച സേവനങ്ങള്‍ കാഴ്ചവച്ച  ഏതാനും വനിതാസ്വഹാബികളുടെ സംക്ഷിപ്ത ചരിത്രം ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. പ്രവാചകപത്‌നിമാര്‍ (ഉമ്മഹാതുല്‍ മുഅ്മിനീന്‍), പ്രവാചകപുത്രിമാര്‍ എന്നിവരെല്ലാം സ്വഹാബാവനിതകളില്‍ മുന്‍പന്തിയിലുള്ളവരാണ്. 

സ്വഹാബാ വനിതകള്‍

Feedback