Skip to main content

ഉസ്മാനിയ യൂണിവേഴ്‌സിറ്റി

ഇന്ത്യയിലെ ഏഴാമത്തെയും ദക്ഷിണേന്ത്യയിലെ മൂന്നാമത്തെയും ആന്ധ്രാപ്രദേശിലെ ഒന്നാമത്തെയും യൂണിവേഴ്‌സിറ്റിയാണ് 1918-ല്‍, ഹൈദരാബാദില്‍ ഏഴാമത്തെ നൈസാമായിരുന്ന ഉസ്മാന്‍ അലി ഖാന്‍ സ്ഥാപിച്ച ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റി. യൂണിവേഴ്‌സിറ്റിയുടെ പ്രധാന കാഴ്ചപ്പാട് ആധുനികവും പുരാതനവുമായ അറിവുകള്‍ കൂട്ടിയിണക്കി വിദ്യാര്‍ത്ഥികളെ ബൗദ്ധികമായും സാംസ്‌കാരികമായും ഉയര്‍ന്നവരും മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവരുമായ  നല്ല പൗരന്മാരായി വാര്‍ത്തെടുക്കുക എന്നതാണ്. അതിനുള്ള മാര്‍ഗം അറിവിന്റെ പ്രവാഹത്തെ ആവാഹിക്കലാണ് എന്ന് മനസ്സിലാക്കിയ യൂണിവേഴ്‌സിറ്റി വിവിധ വിഷയങ്ങളിലായി വ്യത്യസ്ത പഠന വിഭാഗങ്ങള്‍ ആരംഭിച്ചു. ഇന്ന് 1300-ല്‍ പരം ഏക്കറുകളിലായി പരന്ന് കിടക്കുന്നു.

യൂണിവേഴ്‌സിറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്‍

·    ഗവേഷണത്തിലും അധ്യാപനത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കുക.
·    സാമൂഹികമായ ഉന്നതിയിലൂടെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് വളര്‍ത്തിയെടുക്കുക.
·    ഉത്തരവാദിത്വബോധമുള്ള പ്രത്യുല്പന്നമതികളായ പൗരന്മാരെ വാര്‍ത്തെടുക്കുക.
·    ധാര്‍മിക മൂല്യവും സദാചാര ബോധവും നട്ടു വളര്‍ത്തുക.
·    നാടിന് ആവശ്യമായ രീതിയില്‍ സാമൂഹിക സാമ്പത്തിക രംഗങ്ങള്‍ വികസിപ്പിച്ചെടുക്കുക.
·    സാംസ്‌കാരിക പൈതൃകങ്ങളും ആത്മീയ മൂല്യവും മനുഷ്യത്വവും സംരക്ഷിക്കുക.

കലാ ഭാഷാ സാഹിത്യമേഖലകളില്‍ നിരവധി പഠന വിഭാഗങ്ങളുള്ള ഈ യൂണിവേഴ്‌സിറ്റി യില്‍ റഷ്യനും പേര്‍ഷ്യനും ഫ്രഞ്ചുമടക്കം 13 ഭാഷകള്‍ പഠിപ്പിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ ഒട്ടുമിക്ക വിഭാഗങ്ങളിലെയും ശാഖകള്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളായി യൂണിവേഴ്‌സിറ്റി യിലുണ്ട്.

യൂണിവേഴ്‌സിറ്റിയിലെ ചില പ്രധാന കോഴ്‌സുകള്‍

·    അസ്‌ട്രോണമി
·    അപ്ലൈഡ് ജിയോകെമിസ്ട്രി
·    ബോട്ടണി
·    മൈക്രോ ബയോളജി
·    ടെക്‌നോളജി
·    ഫാര്‍മസി
·    ഇന്‍ഫര്‍മാറ്റിക്‌സ്
·    എക്കണോമിക്‌സ്
·    പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍

ഇതിനു പുറമെ നിരവധി വിഷയങ്ങളില്‍ റിസര്‍ച്ചിനുള്ള സൗകര്യവും ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റിയിലുണ്ട്.

ഒറ്റനോട്ടത്തില്‍

·    സ്ഥാപിതം- 1918
·    സ്ഥാപകന്‍- ഉസ്മാന്‍ അലി ഖാന്‍, അസഫ്ജാഹ് 8, അക്ബര്‍ഹൈദരി
·    ഫോണ്‍- +9140 2768 2444
·    വെബ് സൈറ്റ്-www.osmania.ac.in

Feedback
  • Thursday Oct 31, 2024
  • Rabia ath-Thani 27 1446