Skip to main content

ജമാല്‍ മുഹമ്മദ് കോളേജ്, തിരുച്ചിറപ്പള്ളി

87 ഏക്കര്‍ പ്രദേശത്ത് വിശാലമായി കിടക്കുന്ന സ്വതന്ത്ര കാംപസ് ആണ് ജമാല്‍ മുഹമ്മദ് യൂണിവേഴ്‌സിറ്റി തിരുച്ചിറപ്പള്ളി. 1951-ല്‍ ജമാല്‍ മുഹമ്മദ് സാഹിബും ഖാജാ മിയാന്‍ റാവുത്തറും മത ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി സ്ഥാപിച്ച ക്യാംപസ് ആണിത്. സ്ഥാപിച്ച് ആറ് വര്‍ഷമായപ്പോഴേക്കും ഇന്ത്യയിലെ മികച്ച മുപ്പത് കോളേജുകളിലൊന്നായി സ്ഥാനം പിടിക്കാന്‍ ജമാല്‍ മുഹമ്മദ് കോളേജിന് സാധിച്ചു. 1963-ല്‍ ഇത് പി. ജി കോളേജായി ഉയര്‍ന്നു.

1972-ല്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ അംഗീകാരം നേടിയ സ്ഥാപനം 2002-ല്‍ ഒട്ടോണോമസ് പദവിയോടെ NAAC-ന്റെ അക്രഡിറ്റേഷനും കരസ്ഥമാക്കി. വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്ന ഈ സ്ഥാപനത്തില്‍ വ്യത്യസ്ത മേഖലകളിലായി 22 പഠന വിഭാഗങ്ങളുണ്ട്. ഭാഷയും കലയും ശാസ്ത്രവും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

കോളേജിന്റെ പ്രധാന ലക്ഷ്യങ്ങള്‍

·    മികച്ച വിദ്യാഭ്യാസം നല്‍കുക.
·    ആത്മീയ- ധാര്‍മിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുക.
·    സേവന മേഖലകളില്‍ കൃത്യമായ പരിശീലനം നല്‍കുക.
·    പഠന രംഗത്തെ കഴിവുകളെയും സാമര്‍ഥ്യത്തെയും പരിപോഷിപ്പിക്കുക.
·    വ്യക്തിത്വ വികസനത്തിന് ഊന്നല്‍ നല്കുക.
·    തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.
·    സാമൂഹ്യ ബോധമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുക.

പഠന വിഭാഗങ്ങള്‍

Department of Arabic


·    Bio- informatics
·    Botany
·    Business administration
·    Bio technology
·    Chemistry
·    Commerce
·    Computer science

Depatment of economics

·    English
·    French
·    Hindi
·    History
·    Fashion technology
·    Hotel management
·    Mathematics
·    Jamal institute of management
·    Micro biology
·    Social work
·    Nutrition and diatetics
·    Physical education
·    Physics
·    Tamil
·    Urudu
·    Visual communication
·    Zoology

പ്രധാന മേഖലകള്‍

·    ലൈബ്രറി

വിവിധ ഭാഷകളിലും വ്യത്യസ്ത പഠന വിഭാഗങ്ങളിലുമായി രണ്ട് ലക്ഷത്തോളം പുസ്തകങ്ങളുള്‍ക്കൊള്ളുന്നതാണ് ലൈബ്രറി.

·    ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെന്റര്‍.
·    ഗ്രീവന്‍സ് സെന്റര്‍
·    ഹോസ്റ്റല്‍

ഒറ്റനോട്ടത്തില്‍

·    സ്ഥാപിതം- 1951
·    സ്ഥാപകന്‍- ജമാല്‍ മുഹമ്മദ് സാഹിബ്, ഖാജാമിയാന്‍ റാവുത്തര്‍
·    ആപ്തവാക്യം- ''നേരായമാര്‍ഗത്തില്‍ ഞങ്ങളെ നയിക്കേണമേ''
·    അഡ്രസ്- 7, റേസ് കോഴ്‌സ് റോഡ്,
o    ഖാജാ നഗര്‍, ട്രിച്ചി
o    620020, തമിഴ്‌നാട്
·    Website- www.jmc.edu

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446