Skip to main content

അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി, ഫരീദാബാദ്

62 ഏക്കറില്‍ പരന്നു കിടക്കുന്ന, യു ജി സി അംഗീകാരമുള്ള അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ഹരിയാനയിലെ ഫരീദാബാദിലാണ് സ്ഥിതി ചെയ്യുന്നത്. അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം, നിലവില്‍ വരുന്നത് 1997-ലാണ്. വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ ഏറെ പുതുമയും വൈവിധ്യവും പുരോഗമന ചിന്താഗതിയും നിലനിര്‍ത്തുന്നു എന്നതാണ് അല്‍ ഫലാഹിന്റെ പ്രത്യേകത. B.ed, M.ed എന്നീ കോഴ്‌സുകള്‍ക്ക് രണ്ട് വര്‍ഷം കാലാവധി നിശ്ചയിച്ച് ആദ്യമായി നടപ്പിലാക്കിയത് അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയായിരുന്നു.

വിവിധ വിഷയങ്ങളും ഒട്ടേറെ പഠന വിഭാഗങ്ങളും നിലവിലുള്ള യൂണിവേഴ്‌സിറ്റി എല്ലാ മേഖലകളിലും അവരുടെ കൈയൊപ്പ് പതിച്ചിട്ടുണ്ട്. പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ എല്ലാവിധ സൗകര്യങ്ങളുമുള്ള സ്‌പോര്‍ട്‌സ് സെന്ററും ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരങ്ങള്‍ നടക്കുന്ന, ദേശീയ നിലവാരത്തിലുള്ള ക്രിക്കറ്റ് പിച്ചും യൂണിവേഴ്‌സിറ്റിക്കുണ്ട്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം ജീവകാരുണ്യ മേഖലകളിലും മുന്നില്‍ നില്‍ക്കുന്ന അല്‍ ഫലാഹ് ട്രസ്റ്റിന്റെ കീഴില്‍, എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള മുന്നൂറ് പേരെ ഒരേ സമയം അഡ്മിറ്റ് ചെയ്യാന്‍ കഴിയുന്ന ആതുരാലയമുണ്ട്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായ ഹോസ്റ്റലുകളും അനുബന്ധ സൗകര്യങ്ങളും സ്ഥാപനം സംവിധാനിച്ചിരിക്കുന്നു.

സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ഥാപനങ്ങള്‍

·    അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് ഇഞ്ചിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി.
·    അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രൈനിങ്ങ്.
·    അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് ഫിസിക്‌സ് ആന്‍ഡ് മോളിക്യുലാര്‍ സയന്‍സ്.
·    അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ്.
·    അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് ഹ്യൂമാനിറ്റീസ് ആന്‍ഡ് ലാംഗ്വേജസ്.
·    അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ്.
·    അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ്.
·    അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി പോളിടെക്‌നിക്.
  
ഒറ്റനോട്ടത്തില്‍


·    Website- alfalahuniversity.edu.in
·    Email- info@alfalahuniversity.edu.in
·    Phone- +91-0129-240 0601, 2400605, 240

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446