Skip to main content

അല്‍ ജാമിഅതുല്‍ അറബിയ്യ ഹയാതുല്‍ ഉലൂം

ഹിജ്‌റ 1375 (ക്രി: 1954)ല്‍ മുറാദാബാദിലാണ് അല്‍ മുഹദ്ദിസ് അല്‍ ജലീല്‍ മുഹമ്മദ് ഹയാത് സനഹബലി 'ജാമിഅതുല്‍ അറബിയ്യ ഹയാതുല്‍ ഉലൂം' സ്ഥാപിക്കുന്നത്. ആരംഭ കാലത്ത് ഒരു ചെറിയ മദ്‌റസയായി തുടങ്ങിയ സ്ഥാപനം, അതിന്റെ സ്ഥാപകരുടെ നിഷ്‌കളങ്കവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനത്താല്‍ ഇന്ത്യയിലെ മികച്ച ഒരു ഇസ്‌ലാമിക വിജ്ഞാന കേന്ദ്രം എന്ന നിലയിലേക്കുയര്‍ന്നു. പഠിപ്പിക്കുന്ന വിഷയങ്ങളുടെ ആഴത്തിലുള്ളതും വ്യത്യസ്തവുമായ മേഖലകള്‍ പഠന വിധേയമാക്കുക എന്നത് ഈ സ്ഥാപനത്തിന്റെ പ്രത്യേകതയായിരുന്നു. അത് കൊണ്ടു തന്നെ വിജ്ഞാനത്തില്‍ വ്യത്യസ്തതകള്‍ തേടുന്ന, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം പൂര്‍ത്തിയാക്കി.

നിരവധി വിദ്യാര്‍ത്ഥികളും 21 അധ്യാപകരും സ്ഥിരമായി സ്ഥാപനത്തിലുണ്ടായിരുന്നു. ഇവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി ബിരുദം നേടി പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത മേഖലകളില്‍ ദീനീ പ്രവര്‍ത്തനം നടത്തിവരുന്നു.

കോഴ്‌സുകള്‍

·    ഖുര്‍ആന്‍ മനഃപാഠം
·    ഖുര്‍ആന്‍ പാരായണം
·    അര്‍ത്ഥ സഹിതമുള്ള ഖുര്‍ആന്‍ പഠനം.

പ്രധാന അധ്യാപകര്‍

·    ശൈഖ് മുഹമ്മദ് സകരിയ്യാ കാന്തഹ്‌ലവി.
·    ശൈഖ് അസ്അദുല്ലാ ബാഹ്‌റാംപൂരി.
·    ശൈഖ് അല്‍ ഖാരി മുഹമ്മദ് ത്വയ്യിബ്.
·    ശൈഖ് അല്‍ മുഫ്തി മഹ്മൂദ് ഹസന്‍ ഗന്‍ ഗോഹി.

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446