Skip to main content

ജാമിഅ ഖാസിമുല്‍ ഉലൂം

പഞ്ചാബ് പ്രവിശ്യയിലുള്ള മുള്‍ട്ടാനില്‍ സ്ഥിതി ചെയ്യുന്ന ഇസ്‌ലാമിക വിജ്ഞാന കേന്ദ്രമാണ് ജാമിഅ ഖാസിമുല്‍ ഉലൂം. 1946 ഒക്ടോബര്‍ 8-ന് മഹാപണ്ഡിതനും ധീര പോരാളിയുമായിരുന്ന 'ശൈഖുല്‍ ഇസ്‌ലാം ഹുസൈന്‍ അഹ്മദ് മദനി'യാണ് ഇതിന് തുടക്കം കുറിച്ചത്. ധാരാളം പണ്ഡിതര്‍ ഒരുമിച്ചുണ്ടായിരുന്ന ഈ സ്ഥാപനത്തിന്റെ ആദ്യ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ശഫീഅ് അല്‍ മുഫ്തിയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും വഴിതെളിയിക്കുകയും ചെയ്ത ഖാസിമുല്‍ ഉലൂമിന് രാജ്യത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ഖ്യാതി നേടാന്‍ സാധിച്ചിട്ടുണ്ട്.

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446