ഇതര മതങ്ങളിലേതു പോലെ ആചാരങ്ങള്‍ എന്നത് ഇസ്‌ലാമില്‍ പ്രസക്തമല്ല. വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണ് മുസ്‌ലിംകളുടെ ജീവിതപ്പാത കാണിച്ചു തരുന്നത്. ഇവ രണ്ടുമാണ് അടിസ്ഥാന പ്രമാണങ്ങള്‍. പ്രമാണവിരുദ്ധമല്ലാത്ത നാട്ടാചാരങ്ങള്‍ മുസ്‌ലിംകള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഉര്‍ഫ് എന്നാണ് ഇതറിയപ്പെടുന്നത്. ആചാരങ്ങള്‍ക്ക് അമിതപ്രാധാന്യം നല്കുമ്പോള്‍ അവ മാമൂലുകളായി മാറുന്നു. മാമൂലുകള്‍ സംസ്‌കാരത്തെ തന്നെ മാറ്റിമറിക്കുന്നു.