Skip to main content

മുടിയുടെ തൂക്കത്തില്‍ സ്വര്‍ണം

നവജാത ശിശുവിന്റെ മുടി കളയലിനോടനുബന്ധിച്ച് സുന്നത്തായ ബലിദാനം മിക്ക മുസ്‌ലിംകളും നിര്‍വഹിച്ചു വരുന്നു. പ്രസ്തുത മുടി തൂക്കിക്കണക്കാക്കി ആ തൂക്കത്തിന്റെയത്ര സ്വര്‍ണമോ അതിന്റെ മൂല്യത്തിനൊത്ത ദാനമോ കൊടുത്തിരിക്കണമെന്നത് നബിചര്യയിലുണ്ടോ?

മറുപടി :    മുടിയുടെ തൂക്കത്തിന് തുല്യം സ്വര്‍ണം ദാനം ചെയ്യാന്‍ നബിചര്യയില്‍ തെളിവൊന്നും ഇല്ല. എന്നാല്‍ ഒരു പേരക്കുട്ടി ജനിച്ച സന്ദര്‍ഭത്തില്‍ കുട്ടിയുടെ മുടിയുടെ തൂക്കത്തില്‍ വെള്ളി ദാനം ചെയ്യാന്‍ നബി(സ്വ) മകള്‍ ഫാത്വിമയോട് കല്പിച്ചുവെന്നും മകള്‍ അപ്രകാരം ചെയ്തുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇത് പ്രാമാണികമായ ഹദീസല്ല. അതിനാല്‍ ഈ പ്രവൃത്തി സുന്നത്താണെന്ന് പറയാവുന്നതല്ല.

Feedback