Skip to main content

വാസ്തുശാസ്ത്രവും ഇസ്‌ലാമും

സൂര്യന്‍, ജലം, വായു ഇവയുടെ ചലനത്തെ ആസ്പദമാക്കിയിട്ടുള്ള ശാസ്ത്ര ശാഖയായ 'വാസ്തുശാസ്ത്ര'ത്തോടുള്ള ഇസ്‌ലാമിന്റ സമീപനമെന്താണ് ?

മറുപടി : 'വാസ്തുശാസ്ത്രം' എന്ന പദപ്രയോഗം തന്നെ ശരിയല്ല. 'വാസ്തു ഐതിഹ്യം' എന്നായിരിക്കും ശരിയായ പദപ്രയോഗം. ഭൗതിക വസ്തുക്കളെ സംബന്ധിച്ച് ഖണ്ഡിതമായ തെളിവുകളുടെ പിന്‍ബലത്തോടെ മനുഷ്യര്‍ നേടിയ അറിവുകള്‍ മാത്രമേ ശാസ്ത്രത്തിന്റെ പരിധിയില്‍ വരികയുള്ളൂ. ഭൂമിശാസ്തവും ഗോളശാസ്ത്രവും ഭൂഗര്‍ഭശാസ്ത്രവും ഭൗതികശാസ്ത്ര ശാഖകളാണ്. എന്നാല്‍ ജ്യോതിഷവും ജോത്‌സ്യവും വാസ്തുതത്ത്വങ്ങളും അതില്‍പ്പെട്ടതല്ല. ഒരു സ്ഥലത്ത് ഏത് പ്ലാനനുസരിച്ച് വീട് ഉണ്ടാക്കുന്നതാണ് എല്ലാ മുറികളിലും സൂര്യപ്രകാശവും വായുവും ലഭ്യമാകാന്‍ നല്ലതെന്ന് ഒരു എഞ്ചിനീയറോടോ ആര്‍കിടെക്റ്റിനോടോ ചോദിച്ച് ഉറപ്പു വരുത്താവുന്നതാണ്. ഭൂഗര്‍ഭജലത്തിന്റെ ലഭ്യത സംബന്ധിച്ച് ജിയോളജിസ്റ്റിന്റെ ഉപദേശവും തേടാവുന്നതാണ്.

Feedback