Skip to main content

മനുഷ്യരെ സംരക്ഷിക്കുന്നവര്‍

മനുഷ്യരുടെ സംരക്ഷണത്തിന് അല്ലാഹു മലക്കുകളെ ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും വ്യക്തമാവുന്നു. അല്ലാഹു പറയുന്നു: “മനുഷ്യന്ന് അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കല്‍പനപ്രകാരം അവനെ കാത്തുസൂക്ഷിക്കുന്നവരായ (മലക്കുകള്‍) ഉണ്ട് (13:11).

നബി(സ) പറഞ്ഞു: ഒരു കൂട്ടം മലക്കുകള്‍ രാത്രിയിലും ഒരു കൂട്ടം മലക്കുകള്‍ പകലിലുമായി നിങ്ങളെ തുടര്‍ന്നുകൊണ്ടിരിക്കും. സുബ്ഹ് നമസ്‌കാരത്തിലും അസ്വർ  നമസ്‌കാരത്തിലുമായി അവര്‍ ഒരുമിച്ചുചേരും. രാത്രി കൂടിയവര്‍ കയറിച്ചെല്ലുമ്പോള്‍ അല്ലാഹു-അവന്‍ നിങ്ങളെപ്പറ്റി കൂടുതല്‍ അറിയുന്നവനാണെനന്നിരിക്കെത്തന്നെ-അവരോട് ചോദിക്കും എന്റെ അടിയാന്മാരെ നിങ്ങള്‍ വിട്ടുപോന്നത് എങ്ങനെയാണ്? അവര്‍ പറയും: ഞങ്ങള്‍ അവരുടെ അടുക്കല്‍ ചെന്നത് അവര്‍ നമസ്‌കരിച്ചു കൊണ്ടിരിക്കുമ്പോഴാണ്. ഞങ്ങള്‍ അവരെ വിട്ടുപോന്നതും അവര്‍ നമസ്‌കരിച്ചു കൊണ്ടിരിക്കുമ്പോഴാണ് (ബുഖാരി, മുസ്‌ലിം).

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446