Skip to main content

ബര്‍സഖിലെ മലക്കുകള്‍

മരണ ശേഷം ബര്‍സഖിയായ ജീവിതത്തിലേക്ക് മനുഷ്യന്‍ പ്രവേശിക്കുന്നതോടു കൂടി മുന്‍കര്‍, നകീര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന രണ്ട് മലക്കുകള്‍ വരുമെന്നും ചോദ്യം ചെയ്യുമെന്നും സ്വഹീഹായ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. 

“നിങ്ങളിലാരെങ്കിലും മരിക്കുകയാണെങ്കില്‍ അവന് നിശ്ചയിക്കപ്പെട്ട ഇരിപ്പിടം ഓരോ ദിവസവും രാവിലെയും വൈകുന്നേരവും അവന് കാണിക്കപ്പെടുന്നു. അവന്‍ സ്വര്‍ഗ്ഗാവകാശിയാണെങ്കില്‍ സ്വര്‍ഗ്ഗത്തിലെ ഇരിപ്പിടവും, നരകാവകാശിയാണെങ്കില്‍ നരകത്തിലെ ഇരിപ്പിടവുമാണ് കാണിക്കപ്പെടുക. നിനക്ക് കിട്ടാന്‍ പോകുന്ന ഇരിപ്പിടം ഇതാ എന്നവനോട് പറയപ്പെടുകയും ചെയ്യും, നിന്നെ അല്ലാഹു ഖിയാമത്ത് നാളില്‍ പുനരുജ്ജീവിപ്പിക്കുന്നതുവരെ ഈ പ്രക്രിയ തുടരുന്നതാണ് (ബുഖാരി).
 

Feedback