Skip to main content

അല്ലാഹുവിന്റെ സിംഹാസനം ചുമക്കുന്നവര്‍

അല്ലാഹു പറയുന്നു: 'മലക്കുകള്‍ അതിന്റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ടു പേര്‍ വഹിക്കുന്നതാണ് (69:17).

ഇവിടെ എട്ട് എന്നതുകൊണ്ട് ഉദ്ദേശിച്ചത് എട്ട് മലക്കുകള്‍ വഹിക്കുമെന്നും എട്ട് വിഭാഗം മലക്കുകള്‍ ആണെന്നും രണ്ടഭിപ്രായമുണ്ട്. ഏതായാലും ദൈവിക സിംഹാസനം മലക്കുകളാണ് വഹിക്കുക എന്നകാര്യത്തില്‍ സംശയമില്ല. അല്ലാഹു പറയുന്നു: 'മലക്കുകള്‍, തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ട് സിംഹാസനത്തിന്റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക് കാണാം. അവര്‍ക്കിടയില്‍ സത്യപ്രകാരം വിധി കല്‍പ്പിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്ന് പറയപ്പെടുകയും ചെയ്യും (39:75).

Feedback