വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനം എന്ന ലക്ഷ്യംവെച്ച് ആരംഭിച്ച സ്ഥാപനമാണ് അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളെജ്. മലപ്പുറം ജില്ലയിലെ അരീക്കോടിന് അടുത്ത പ്രദേശമായ കുനിയില്‍ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കുനിയില്‍ പ്രദേശവാസികളായ നിര്‍ധനരും കര്‍ഷകരുമായ ആളുകളുടെ അധ്വാനത്തിന്റെ ഫലമാണ് അന്‍വാറുല്‍ ഇസ്‌ലാം എന്ന സ്ഥാപനം. കാര്‍ഷിക വൃത്തിയിലൂടെയും നാട്ടില്‍നിന്ന് സ്വരൂപിച്ചതും എല്ലാം ചേര്‍ന്ന പണം ഉപയോഗിച്ചാണ് അന്‍വാറുല്‍ ഇസ്‌ലാമിന് സ്ഥലം വാങ്ങുന്നതും 1962ല്‍ കോളെജ് സ്ഥാപിക്കുന്നതും.
അന്‍വാറുല്‍ ഇസ്‌ലാം ഇന്ന് വിവിധ കോഴ്‌സുകളുള്ള വലിയ സ്ഥാപനമാണ്. ഹുമാത്തുല്‍ ഇസ്‌ലാം സംഘമാണ് ഇന്ന് അന്‍വാറിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ഒരു മദ്‌റസയായി തുടക്കം കുറിച്ച് ഉയരങ്ങളിലേക്കെത്തിയ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നവരില്‍ ഏറ്റവും പ്രധാനി പി ടി മൊയ്തീന്‍കുട്ടി മൗലവി ആയിരുന്നു. ബി എ അഫ്ദലുല്‍ ഉലമാ, ബികോം, ഇസ്‌ലാമിക് ഫിനാന്‍സ് എന്നീ കോഴ്‌സുകളാണ് ഇവിടെയുള്ളത്. അബ്ദുല്ല ഫാറൂഖി, മോയിന്‍കുട്ടി മാഷ് കൊടിയത്തൂര്‍, ഹമീദ് ശര്‍വാനി, പ്രഫ. കെ നാസര്‍ (കാലടി സര്‍വകലാശാല സിന്‍ഡിക്കറ്റ് മെമ്പര്‍) എന്നിവര്‍ അന്‍വാറിന്റെ ശിഷ്യഗണത്തില്‍ പെട്ടവരാണ്.
വിലാസം:
അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളേജ്
കുനിയില്‍ പി.ഒ, കീഴുപറമ്പ്, അരീക്കോട്, പിന്‍: 673639, മലപ്പുറം, കേരള.
ഫോണ്‍: 0483 2858310
ഇ-മെയില്‍: anvarkuniyil@gmail.com
വെബ്‌സൈറ്റ്: http://www.aiacollege.org/