സമൂഹത്തെയും സമുദായത്തെയും നയിക്കാന്‍ പാണ്ഡിത്യവും ദീര്‍ഘവീക്ഷണവും സംഘാടന ശേഷിയുമുള്ള പ്രതിഭകളെ കണ്ടെത്തി അവരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള എഡ്യൂക്കേഷന്‍ ഫൗണ്ടേഷനു കീഴില്‍ കോഴിക്കോട്, രാമനാട്ടുകരയ്ക്കടുത്ത അഴിഞ്ഞിലത്ത് ആരംഭിച്ച പ്രഥമ കാല്‍വെയ്പാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡുക്കേഷന്‍ ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (ഐ എച്ച് ഐ ആര്). 2014 സെപ്തംബര്‍ പത്തിന് ഐ എച്ച് ഐ ആറിന്റെ ഉദ്ഘാടന കര്‍മം അലിഗര്‍ മുസ്ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.പി.കെ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു.
ആറു സെമസ്റ്ററുളുള്ള ദ്വിവത്സര ബിരുദാനന്തര ബിരുദ കോഴ്സാണ് ഐ എച് ഐ ആറില്‍ ഉള്ളത്. ബി.എ അഫ്ദലുല്‍ ഉലമയോ തത്തുല്യ യോഗ്യതയോ നേടിയ അപേക്ഷകരില്‍ നിന്ന് പ്രവേശനപ്പരീക്ഷയും അഭിമുഖവും മുഖേന തിരഞ്ഞെടുക്കപ്പെടുന്ന 15 പേര്‍ക്കാണ് ഇവിടെ പ്രവേശനം നല്‍കുന്നത്.
ഐ എച്ച് ഐ ആര് വിദ്യാര്‍ഥികള്‍ പുറത്തിറക്കുന്ന ഈലാഫ് മാസിക വ്യത്യസ്തമാണ്. എഴുത്തും ഡിസൈനിംഗും ലേ ഔട്ടുമെല്ലാം നിര്‍വഹിക്കുന്നത് വിദ്യാര്‍ഥികള്‍ തന്നെയാണ്.
എഴുപതോളം വിധഗ്ധര്‍ അടങ്ങൂന്നതാണ് ഐ എച്ച് ഐ ആറിന്റെ ഫാക്കല്‍റ്റി. പണ്ഡിതന്മാര്, ഗ്രന്ഥകാരന്മാര്, വാഗ്മികള്‍, ഗവേഷകര്‍, ട്രെയിനേഴ്സ്, വിദ്യാഭ്യാസ രംഗത്തെ അമരക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരടങ്ങുന്ന ഈ അധ്യാപക വൃന്ദമാണ് ഐ എച്ച് ഐ ആറിനെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. സി.പി ഉമര്‍ സുല്ലമി, ഡോ.ഹുസൈന് മടവൂര്‍, ഡോ.പി.പി അബ്ദുല്‍ ഹഖ്, കെ.പി സകരിയ്യ, ഐ.പി അബ്ദുസ്സലാം, കെ.എം തരിയോട്, എം.എം നദ്വി എന്നിവര്‍ ഇതില്‍ പ്രധാനികളാണ്.
വിലാസം:
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡുക്കേഷന്‍ ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (ഐ എച്ച് ഐ ആര്)
അഴിഞ്ഞിലം പി.ഒ
രാമനാട്ടുകര, കോഴിക്കോട്, കേരളം, ഇന്ത്യ.
പിന്: 673632
ഫോണ്‍:
+91 483 2830044
9447926608
ഇമെയില്‍: ihir.research@gmail.com
വെബ്സൈറ്റ്: www.ihir.co.in