1986 ജൂണ്‍ 25 മുതല്‍ മലപ്പുറം ജില്ലയിലെ ചെമ്മാട് എന്ന പ്രദേശത്ത് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി. ആരംഭ ദശയില്‍ 'ഇസ്‌ലാമിക് അക്കാദമി'യായി പ്രവര്‍ത്തനമാരംഭിച്ച ദാറുല്‍ ഹുദാ പിന്നീട് 'യൂനിവേഴ്‌സ്റ്റി'യായി ഉയര്‍ത്തപ്പെട്ടു .
പാരമ്പര്യ ദര്‍സ് പഠനത്തില്‍ മാത്രം ഒതുങ്ങി നില്ക്കാതെ മുസ്‌ലിം സമുദായത്തിന് മത വിദ്യഭ്യാസവും ഭൗതിക വിദ്യഭ്യാസവും സമന്വയിപ്പിച്ച് കൊണ്ടു പോവാനുള്ള ഒരു സംരംഭമായി 1983 ല്‍ ദാറുല്‍ ഹുദാ എന്ന പദ്ധതിക്ക് തുടക്കം കുറിക്കപ്പെട്ടു. എം എം ബഷീര്‍ മുസ്‌ലിയാര്‍, സി എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, ഡോ.യു ബാപ്പുട്ടി ഹാജി എന്നിവരായിരുന്നു ദാറുല്‍ ഹുദായുടെ മുന്നില്‍ നിന്നത്.
അഞ്ചാം ക്ലാസ് മദ്‌റസ പഠനം പൂര്‍ത്തിയാക്കിയ കുട്ടികളില്‍ നിന്ന് പ്രത്യേക പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മത വിദ്യഭ്യാസവും ഭൗതിക വിദ്യഭ്യാസവും നല്‍കി ബിരുദ ധാരിയായി സമൂഹത്തിലേക്കിറക്കുക എന്നതാണ് ദാറുല്‍ ഹുദാ ലക്ഷ്യമിടുന്നത്. കൂടാതെ ബിരുദാനന്തര പഠനത്തിനും എം ഫില്‍ പഠനത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 'ഹുദവി' ബിരുദം സമ്മാനിക്കുന്നു. 1986 മുതല്‍ 2018 വരെ 21 ബാച്ചുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്.
1500 ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാന്‍ ദാറുല്‍ ഹുദാ സംവിധാനമൊരുക്കിയിട്ടുണ്ട്. നൂറിലധികം വരുന്ന അധ്യാപകരാണ് ഡോ. ബഹാഉദ്ദീന്‍ നദ്‌വിയുടെ മേല്‍നോട്ടത്തില്‍ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
250 ഓളം വിദ്യാര്‍ഥിനികള്‍ക്കായി ഫാത്വിമ സഹ്‌റ വനിത കോളേജും പ്രവര്‍ത്തിച്ചു വരുന്നു. ദാറുല്‍ ഹുദായില്‍ അഫ്‌ലിയേറ്റഡ് ചെയ്യപ്പെട്ട സംസ്ഥാനത്തെ 23 കോളേജുകളിലൂടെ ആയിരത്തോളം വിദ്യാര്‍ഥികള്‍ ദാറുല്‍ ഹുദക്ക് കീഴില്‍ത്തന്നെ പഠിക്കുകയും ചെയ്യുന്നു. മുസ്‌ലിം ശാക്തീകരണം കേരളത്തില്‍ മാത്രം ചുരുങ്ങാന്‍ പാടില്ല എന്ന ലക്ഷ്യത്തില്‍ ആന്ധ്രപ്രദേശ്, വെസ്റ്റ് ബംഗാള്‍, ആസാം, കര്‍ണാടക എന്നിവിടങ്ങളില്‍ ഓഫ് ക്യാമ്പസുകളും പ്രവര്‍ത്തന നിരതമാണ്.
മൊറോക്കോയിലെ ഫെഡറേഷന്‍ ഓഫ് ദ യൂനിവേഴ്‌സിറ്റീസ് ഓഫ് ഇസ്‌ലാമിക് വേള്‍ഡ്, കെയ്‌റോയിലെ ദ ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് എന്നിവയില്‍ അംഗത്വമുള്ള ദാറുല്‍ ഹുദാ, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജവഹര്‍ ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, കെയ്‌റോ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ യൂനിവേഴ്‌സിറ്റി എന്നിവയുടെ അംഗീകാരം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പുറമെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് മലേഷ്യ, ട്രിപ്പോളി യൂനിവേഴ്‌സിറ്റി ലിബിയ, അല്‍ മുസ്തഫ ഇന്റര്‍ന്നാഷണല്‍ യൂനിവേഴ്‌സിറ്റി ഇറാന്‍, സുല്‍ത്താന്‍ ശരീഫ് അലി ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബ്രൂണെ തുടങ്ങിയവയുമായി ധാരണാ പത്രത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.
വിലാസം:
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സ്റ്റി
ഹിദായ നഗര്‍, ചെമ്മാട്
തിരൂരങ്ങാടി പി.ഒ
മലപ്പുറം ജില്ല, കേരള, ഇന്ത്യ.
പിന്‍: 676306
ഫോണ്‍:
+91 494 2463155
+91 494 2464502
+91 494 2460575
ഇ മെയില്‍: info@dhiu.in, dhuniverstiy@gmail.com
വെബ്‌സൈറ്റ്: www.dhiu.in