വിദ്യാഭ്യാസ സാമൂഹിക രംഗത്ത് 40 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഒരു ചാരിറ്റബിള്‍ സംഘടനയാണ് സലഫിയ്യ അസോസിയേഷന്‍ മേപ്പയ്യൂര്‍. വിദ്യാഭ്യാസ സാമൂഹിക മതരംഗത്ത് മാതൃകാപരമായ ജീവിതം കാഴ്ചവെക്കുകയും സേവനമര്‍പ്പിക്കുകയും ചെയ്ത മുന്‍ എം.എല്‍.എ എ.വി അബ്ദുറഹ്മാന്‍ ഹാജിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമാണ് 1974ല്‍ സലഫിയ്യ അസോസിയേഷന്‍ രൂപീകരിക്കുന്നത്. അസോസിയേഷന്‍ ആദ്യമായി ആരംഭിക്കുന്നത് അറബിക് കോളെജായിരുന്നു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ്, ഹയര്‍ സെക്കന്ററി സ്‌കൂള്‍, ബി.എഡ് കോളേജ്, ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോളെജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ഐ.ടി.ഐ തുടങ്ങി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അസോസിയേഷനു കീഴില്‍ നടന്നു വരുന്നു.
അറബിക് കോളെജ്
1974 ലാണ് സലഫിയ്യ അറബിക് കോളെജ് സ്ഥാപിതമായത്. സമുദായത്തിന് നേതൃത്വം നല്കാനും ആധുനിക ലോകത്ത് ഇസ്‌ലാമിനെ പ്രബോധനം ചെയ്യാനും കെല്പ്പുറ്റ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുക എന്നതാണ് സ്ഥാപിത ലക്ഷ്യം. ടികെ അബൂബക്ര്‍ മൗലവി, ഖാസിം മൗലവി, നന്മണ്ട എ അബൂബക്ര്‍ മൗലവി, മുഹമ്മദ് സലീം സുല്ലമി എന്നിവര്‍ കോളെജിലെ ആദ്യകാല അധ്യാപകരായിരുന്നു. 1977 ല്‍ കോളെജിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുകയും 1985 ല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ധാരാളം അമുസ്‌ലിം കുട്ടികളും അറബിക് കോളെജില്‍ പഠിക്കുന്നു എന്നുള്ളത് സലഫിയ്യ അറബിക് കോളെജിന്റെ പ്രത്യേകതയാണ്.
വിലാസം:
മേപ്പയ്യൂര്‍ സലഫിയ്യ അറബിക് കോളെജ്
മേപ്പയ്യൂര്‍ പി.ഒ
പിന്‍: 673524
കോഴിക്കോട്, കേരള
ഫോണ്‍: 9447932019
04962676830
ഇ-മെയില്‍: salafiyyaarbiccollege.gmail.com
വെബ്‌സൈറ്റ്: www.salafiedu.org