വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ പേരും പ്രശസ്തിയും നേടിയ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് കുറ്റ്യാടി. മലബാര്‍ സമരാനന്തരം കുറ്റ്യാടിയിലെത്തിയ എം അബ്ദുല്ലക്കുട്ടി മൗലവിയാണ് കുറ്റ്യാടിയിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാള്‍. മൗലവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്വലാഹുല്‍ ഇസ്ലാം സഭക്ക് കീഴില്‍ 1927 ല്‍ മദ്റസ ഇസ്ലാമിയ്യ നിലവില്‍ വന്നു. ഇതാണ് പിന്നീട് ഇസ്ലാമിയ്യ കോളേജായി വളര്‍ന്നത്. എം അബ്ദുല്ലക്കുട്ടി മൗലവിയായിരുന്നു കോളെജിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍. 1980 കളില്‍ കോളെജില്‍ ആര്‍ട്സ് ആന്റ് ഇസ്ലാമിക് കോഴ്സ് ആരംഭിക്കുകയും നിരവധി ബാച്ചുകള്‍ പുറത്തിറങ്ങുകയും ചെയ്തു.
1999 ആകുമ്പോഴേക്കും ഈ കോഴ്സ് അവസാനിപ്പിച്ച് കെ.മൊയ്തു മൗലവിയുടെ നേതൃത്വത്തില്‍ കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍ പ്രവര്‍ത്തനമാരംഭിച്ചു. പന്ത്രണ്ട് വര്‍ഷത്തോളം കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍ വിജയകരമായി പ്രവര്‍ത്തിച്ചു. 2011ലാണ് കുല്ലിയ്യത്തുല്‍ ഖുര്‍ആന്റെ അവസാന ബാച്ച് പുറത്തിറങ്ങിയത്. മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചു കൊണ്ടുള്ള പരീക്ഷണങ്ങള്‍ തകര്‍ന്നപ്പോഴാണ് ഇസ്ലാമിയ്യ കോളെജ് സോഷ്യോളജി അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഇസ്ലാമിക പാഠ്യപദ്ധതിക്ക് രൂപം നല്‍കുന്നത്. ഇബ്നു ഖല്ദൂന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നാണ് ഈ സംരഭത്തിന്റെ നാമം.
ഇസ്ലാമിയ്യ കോളേജിനു കീഴില്‍ ഐഡിയല്‍ കോളെജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ്, മദ്റസത്തുല്‍ ഖുര്‍ആന്‍, ഐഡിയല്‍ പബ്ലിക് സ്കൂള്‍, അല്‍ ഫിത്വ്റ ഇസ്ലാമിക് പ്രീ സ്കൂള്‍ എന്നിവയും നടന്നു വരുന്നു.
വിലാസം:
ഇസ്ലാമിയ്യ കോളെജ് കുറ്റ്യാടി,
കോഴിക്കോട്, കേരള,
പിന്:673508
ഫോണ്‍: 049602599030
09645187775
ഇ-മെയില്‍: collegeofquran@gmail.com
വെബ്സൈറ്റ്: www.retinstitutions.com