ഖുര്‍ആന്‍ എന്ന പദം 'ഖറഅ' എന്നതില്‍ നിന്നുണ്ടായതാണ്. 'ഖറഅ' എന്നാല്‍ വായിച്ചുവെന്നര്‍ഥം. ഖുര്‍ആന്‍ എന്നാല്‍ വായനയെന്നുമര്‍ഥം. നിരന്തര വായന നടക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നതിലാണത്രെ ആ നാമം വന്നത്. ഖുര്‍ആനിന്റെ അവതരണത്തിലെ ആദ്യപദം തന്നെ 'ഇഖ്‌റഅ്' (നീ വായിക്കുക) എന്നാണല്ലോ. എന്നാല്‍ ഖുര്‍ആന്‍ ഏതെല്ലാം അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നുവോ അതിനെ പരിഗണിച്ച് ഖുര്‍ആനിന് വേറെയും നാമങ്ങളുണ്ട്. ഖുര്‍ആനിന്റെ വിശേഷണനാമങ്ങള്‍, ഇമാം സുയൂത്വി തന്റെ 'ഇത്ഖാനി'ല്‍ (1:51,52) ഖുര്‍ആനിന്റെ പേരുകള്‍, അവ പ്രയോഗിക്കപ്പെട്ട ആയത്തുകള്‍, പേരുപറയാനുള്ള കാരണങ്ങള്‍ എന്നിവ വിവരിക്കുന്നുണ്ട്. അവ താഴെ ചേര്‍ക്കുന്നു: