വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു സത്യം ചെയ്തു പറഞ്ഞ കാര്യങ്ങളില്‍ ഒന്നാണ് നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍ (Star places). അല്ലാഹു പറയുന്നു. “നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍ കൊണ്ട് ഞാന്‍ ശക്തിയായി സത്യം ചെയ്ത് പറയുന്നു. നിങ്ങള്‍ അറിയുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഒരു വമ്പിച്ച സത്യം തന്നെയാണ്. തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു” (വാഖിഅ: 75 - 77).
നക്ഷത്രങ്ങളെ കൊണ്ട് സത്യം ചെയ്യുന്നതിന് പകരം അല്ലാഹു അവയുടെ സ്ഥാനങ്ങള്‍ കൊണ്ട് ആണയിട്ട് പറഞ്ഞതിലൂടെ ഒരു വലിയ ശാസ്ത്രീയ സത്യമാണ് വെളിപ്പെടുത്തുന്നത്. മനുഷ്യന്‍ നക്ഷത്രങ്ങളെ കാണുന്നില്ല എന്നതാണ് വാസ്തവം. മറിച്ച് അവയുടെ സ്ഥാനങ്ങള്‍ മാത്രമാണ് അവന് കാണാന്‍ കഴിയുന്നത്. സ്ഥാനങ്ങള്‍ എന്ന് പറയുന്നതും ആപേക്ഷികമാണ്. നക്ഷത്രങ്ങളില്‍ പലതും എത്രയോ കാലങ്ങള്‍ക്ക് മുമ്പ് തന്നെ അസ്തമിച്ച് പോയവയായിരിക്കും. ആ നക്ഷത്രങ്ങളുടെ സഞ്ചാര ഗതിയില്‍ അവയില്‍ നിന്ന് പല സ്ഥലങ്ങളില്‍ പ്രവഹിച്ച പ്രകാശങ്ങളാണ് ഇന്നും ആകശത്ത് നക്ഷത്രങ്ങളായി നാം കാണുന്നത്. അതു കൊണ്ടായിരിക്കാം അല്ലാഹു നക്ഷത്രങ്ങള്‍ക്ക് പകരം അവയുടെ സ്ഥാനങ്ങള്‍ കൊണ്ട് സത്യം ചെയ്തത്.
ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രമായ സൂര്യന്‍ ഏകദേശം 150 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സൂര്യനില്‍ നിന്നുളള പ്രകാശം ഭൂമിയിലെത്താന്‍ എട്ട് മിനിട്ടിലധികം സമയം വേണ്ടിവരും. എന്നാല്‍ സൂര്യന്‍ ഒരു സെക്കന്റില്‍ 19 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യനില്‍ നിന്നുളള പ്രകാശം നമ്മില്‍ എത്തുമ്പോഴേക്കും അത് പ്രസ്തുത സ്ഥാനത്ത് നിന്നും പതിനായിരം കിലോമീറ്ററെങ്കിലും അകന്നിരിക്കും. കേവലം എട്ട് മിനിട്ട് പ്രകാശ ദൂരം അകലെയുളള സൂര്യന്റെ അവസ്ഥ ഇതാണെങ്കില്‍ മില്യണ്‍ കണക്കിന് പ്രകാശ വര്‍ഷങ്ങള്‍ അകലെയുളള നക്ഷത്രങ്ങളിലെ പ്രകാശം ഇവിടെയെത്തുമ്പോഴേക്കും അവയുടെ കഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ.
ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളില്‍ ഇതുവരെ കണ്ടെത്തിയവയില്‍ ഏറ്റവും ഭാരം കൂടിയ നക്ഷത്രത്തിന് ഭൂമിയേക്കാള്‍ 190 ഇരട്ടി വലിപ്പമുണ്ട്. അതാകട്ടെ ഭൂമിയില്‍ നിന്ന് ഒരു ലക്ഷത്തി എഴുപതിനായിരം പ്രകാശ വര്‍ഷം അകലെയാണ്. ഏറ്റവും വലിയ നക്ഷത്രത്തിന് സൂര്യനേക്കാള്‍ 500 ഇരട്ടി വലിപ്പം കാണും. ഏറ്റവും വലിയ ഗാലക്‌സി ഭൂമിയില്‍ നിന്ന് ആയിരം മില്യണിലധികം പ്രകാശവര്‍ഷം അകലെയാണ്. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രത്തെ നോക്കുമ്പോള്‍ നാം കാണുന്നത് നാലു വര്‍ഷം മുമ്പ് അത് വിട്ടേച്ച് പോയ പ്രകാശമാണ്. പല നക്ഷത്രങ്ങളും ഭൂമിയില്‍ നിന്നും മില്യണ്‍ കണക്കിന് അകലെയായത് കൊണ്ട് അവയുടെ സഞ്ചാര പഥങ്ങളില്‍ അവ വിട്ടേച്ച് പോയ പ്രകാശം മാത്രമാണ് നാം കാണുന്നത്.