Skip to main content

കഅ്ബ

അല്ലാഹുവിനെ ആരാധിക്കാനായി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആദ്യഭവന(ബയ്ത്)മാണ് കഅ്ബ. മുസ്ലിം ലോകത്തിന്റെ ഖിബ്‌ലയായ കഅ്ബയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലായി പരാമര്‍ശിക്കുന്നുണ്ട്.

''ജനങ്ങള്‍ക്കായി നിര്‍മിക്കപ്പെട്ട ആദ്യഭവനമാണ് ബക്കയില്‍ സ്ഥിതിചെയ്യുന്ന മന്ദിരം'' (3: 96). 

''ഇബ്‌റാഹീം നബി(അ)ക്ക് നാം ദൈവികമന്ദിരത്തിന്റെ (അല്‍ബയ്ത്) സ്ഥാനം നിര്‍ണയിച്ചു നല്‍കി'' (22:26). 

''ഇബ്‌റാഹീമും ഇസ്മാഈലും ചേര്‍ന്ന് ദൈവിക മന്ദിരത്തിന്റെ അടിത്തറ പടുത്തുയര്‍ത്തിയ വേള അനുസ്മരിക്കുക'' (2:127).

കഅ്ബയെക്കുറിച്ച് 'അല്‍ബയ്ത്', 'അവ്വലു ബയ്ത്' എന്നിങ്ങനെയാണ് ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്. ക്രിസ്തുവിന് ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച പ്രവാചകന്‍ ഇബ്‌റാഹീമും മകന്‍ ഇസ്മാഈലും  അല്ലാഹുവിന്റെ കല്പന പ്രകാരമാണ് കഅ്ബ പടുത്തുയര്‍ത്തിയത്. ഈ ദൈവികഭവനം അത്യന്തം പ്രൗഢിയോടെ ഇന്നും തലയുയര്‍ത്തി നില്ക്കുന്നു.
 

Feedback