Skip to main content

സ്വഫായും മര്‍വയും

വിശുദ്ധ കഅ്ബയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന രണ്ട് ചെറിയ കുന്നുകളാണ് സ്വഫായും മര്‍വയും. ഇബ്‌റാഹീം നബി(അ)യുടെ സഹധര്‍മിണി ഹാജറുമായും മകന്‍ ഇസ്മാഈലുമായും ഏറെ ബന്ധപ്പെട്ടു നില്ക്കുന്ന മേടുകളാണിത്. ഹജ്ജിന്റെയും ഉംറയുടെയും ഭാഗമായി ഇവ രണ്ടിനുമിടയില്‍ സഅ്‌യ് നടത്തണം.

നാല് സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ഈ ചരിത്രപ്രദേശങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിക്കുകയും അവയെ ദൈവിക മത ചിഹ്നങ്ങളായി വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്.

''സ്വഫായും മര്‍വായും അല്ലാഹുവിന്റെ മത ചിഹ്‌നങ്ങളില്‍ പെട്ടതാണ്. ആരെങ്കിലും ദൈവിക ഭവനത്തിങ്കലെത്തി ഹജ്ജ്, ഉംറ എന്നിവ ചെയ്യുന്നപക്ഷം അവ രണ്ടിലൂടെയും സഅ്‌യ് നടത്തുന്നതില്‍ തെറ്റില്ല'' (2:158).

ശിശുവായിരിക്കെ, ദാഹിച്ചുവലഞ്ഞ ഇസ്മാഈലിനുവേണ്ടി ഉമ്മ ഹാജര്‍ വെള്ളംതേടി പരക്കം പാഞ്ഞത് സ്വഫായ്ക്കും മര്‍വയ്ക്കും ഇടയിലായിരുന്നു. 

Feedback