Skip to main content

സുന്നീ ടൈംസ് (1964)

കേരളത്തിലെ സുന്നീ പ്രസ്ഥാനത്തിന്റെ മുഖപത്രമായ 'സുന്നീ ടൈംസ്' 1964ല്‍ പ്രസിദ്ധീകരണം തുടങ്ങി.

1962 മുതല്‍ 1965 വരെ സംഘടനയെ നയിച്ചിരുന്ന കെ.വി.മുഹമ്മദ് മുസ്‌ല്യാര്‍ (കൂറ്റനാട്) പ്രസിഡണ്ടും കുട്ടി ഹസന്‍ ഹാജി സെക്രട്ടറിയുമായ കമ്മറ്റിയാണ് സംഘടനയ്ക്ക് ഒരു മുഖപത്രം വേണമെന്ന് തീരുമാനിച്ചത്. കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍ തന്നെയായിരുന്നു പത്രത്തിന്റെ പ്രാരംഭകാല ചീഫ് എഡിറ്റര്‍. പിന്നീട് അമാനത്ത് കോയണ്ണി മുസ്‌ല്യാരും ഇ.കെ.അബൂബക്കര്‍ മുസ്‌ല്യാരും പത്രാധിപരായിട്ടുണ്ട്. 13 വര്‍ഷത്തിനു ശേഷം 1977ല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ടൈംസ് നിലച്ചു. പിന്നീട് 'സുന്നീ വോയ്‌സ്' എന്ന പേരില്‍ പത്രം പുനഃപ്രസിദ്ധീകരിച്ചു. 
 

Feedback