കേരളത്തിലെ മുജാഹിദ് യുവജന സംഘടനയായ ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീനിന്റെ (ഐ. എസ്. എം) മുഖപത്രമാണ് ശബാബ് വാരിക. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ജിഹ്വയായ ശബാബ് 1975 ജനുവരിയില്‍ ദ്വൈവാരിക (പാക്ഷികം)യായാണ് പ്രസിദ്ധീകരണം തുടങ്ങിയത്.
1985ല്‍ വാരികയാക്കി. ചെറിയമുണ്ടം അബ്ദുല്‍ റസാഖാണ് പത്രാധിപര്‍. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി ചീഫ് എഡിറ്ററായിരുന്നു. ഇ. കെ. എം പന്നൂര്‍, അബൂബക്കര്‍ കാരക്കുന്ന്, മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ പത്രാധിപരായിരുന്നു.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിച്ചതിലും ഇസ്‌ലാമിനെ തനത് വിശുദ്ധിയോടെ പ്രബോധനം ചെയ്തതിലും മുഖ്യ പങ്ക് വഹിച്ച ശബാബ് കേരളത്തിലെ ഏറ്റവും കൂടുതല്‍ പ്രചാരവും വായനക്കാരുമുള്ള ഇസ്‌ലാമിക വാരികയായി മാറി.
ഉള്ളടക്കത്തിലും പേജ് സംവിധാനത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ നിന്നാണ് വാരിക പുറത്തിറങ്ങുന്നത്.