Skip to main content

അല്‍ മനാര്‍ മാസിക (1950)

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ സംഘടിത വേദിയായ കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ (കെ. എന്‍. എം) മുഖപത്രമാണ് അല്‍ മനാര്‍ മാസിക. കെ. എന്‍. എം രൂപീകൃതമായ 1950ല്‍ തന്നെയാണ് അല്‍മനാറും പ്രസിദ്ധീകരണം തുടങ്ങിയത്.

കേരളത്തിലേക്ക് പരിഷ്‌കരണത്തിന്റെ വെളിച്ചമെത്തുന്നത് ഈജിപ്തില്‍ നിന്നാണ്. പണ്ഡിതനും ചിന്തകനുമായിരുന്ന റശീദ് രിദായുടെ മജല്ലത്തുല്‍ മനാര്‍ വായിച്ചാണ് വക്കം മൗലവിയും കെ. എം. മൗലവിയും വവോത്ഥാന സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്.

കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായിരുന്ന അല്‍ മുര്‍ശിദ് അറബി-മലയാളം മാസിക നിലച്ചുപോവുകയും മുജാഹിദ് പ്രസ്ഥാനത്തിന് പുതിയൊരു രൂപം വേണമെന്ന ആവശ്യമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് 'അല്‍ മനാര്‍' തുടങ്ങിയത്. റശീദ് റിദായുടെ പത്രത്തിന്റെപേരു തന്നെയാണ് സ്വീകരിച്ചത്.

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇസ്‌ലാമിക ചരിത്രവും സച്ചരിതരായ പിന്‍ഗാമികളുടെ അഭിപ്രായങ്ങളും ജനങ്ങളിലെത്തിച്ച് അല്‍ മനാര്‍ ആറരപ്പതിറ്റാണ്ട് പിന്നിട്ടു.

കെ. എം മൗലവി, കെ. പി മുഹമ്മദ് മൗലവി, എ. പി. അബ്ദുല്‍ ഖാദിര്‍ മൗലവി തുടങ്ങിയ പണ്ഡിതര്‍ ചീഫ് എഡിറ്റര്‍മാരായിരുന്നിട്ടുണ്ട്. കോഴിക്കോട് മുജാഹിദ് സെന്ററാണ് ഓഫീസ്.

Feedback