അത്താഴത്തിന് ഉണരാന്‍ വൈകിപ്പോയി. നിയ്യത്തുവെച്ചിട്ടില്ല. ബാങ്കിനുശേഷമാണ് ഉണര്‍ന്നത്. നോമ്പെടുക്കാമോ?
മറുപടി : ഒരു കുഴപ്പവുമില്ല. അത്താഴം നോമ്പിന്റെ പുണ്യം ലഭിക്കുന്ന മര്യാദയാണ്. അത് നഷ്ടപ്പെട്ടാല്‍ നോമ്പുമുറിയില്ല. ഇനി നോമ്പെടുക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് താങ്കള്‍ രാത്രി ഉറങ്ങിയതെങ്കില്‍ താങ്കള്‍ നിയ്യത്തിലാണ്. നോമ്പെടുക്കാം.