ഫിത്വ്‌ർ സകാത്തിലടങ്ങിയ യുക്തി എന്താണ്?
മറുപടി: ഇബ്‌നു അബ്ബാസ്(റ) പറയുന്നു: അനാവശ്യങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും നോമ്പുകാരനെ സംസ്‌കരിക്കുവാനും ദരിദ്രര്‍ക്ക് ഭക്ഷണം എന്ന നിലയ്ക്കും നബി(സ്വ) ഫിത്വ്‌ർ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു (അബൂദാവൂദ്), ഇബ്‌നുമാജ, ഹാക്കിം മുതലായവരും ഈ ഹദീസ് നിവേദനം ചെയ്യുന്നു. പെരുന്നാള്‍ ദിവസം മനുഷ്യര്‍ തെണ്ടി നടക്കുന്നതില്‍ നിന്ന് അവരെ നിങ്ങള്‍ ഐശ്വര്യവാന്‍മാരാക്കുവിന്‍ എന്ന് നബി(സ്വ) പ്രസ്താവിച്ചതായും ഉദ്ധരിക്കപ്പെടുന്നു. (ബൈഹഖി, ദാറുഖുത്‌നി).