Skip to main content

മാസപ്പിറവിക്കു മുന്നെ ഫിത്വ്‌ർ സകാത്ത് നല്കല്‍

മാസപ്പിറവി കാണുന്നതിനുമുമ്പ് ഫിത്വര്‍ സകാത്ത് കൊടുക്കുന്നതിന്‍ വിരോധമുണ്ടോ?

മറുപടി: വിരോധമില്ല. നാല് മദ്ഹബിലെ ഇമാമുകളും മാസപ്പിറവിക്ക് മുമ്പ് തന്നെ നല്‍കാമെന്ന് പറയുന്നു. ഇമാം അബൂഹനീഫ (റ): റമളാന്‍ മാസത്തിന്റെ മുമ്പ് തന്നെ നല്കാം. ഇമാം മാലിക്(റ): പെരുന്നാളിലെ ഒരു ദിവസമോ രണ്ടുദിവസം മുമ്പുതന്നെ നല്കാം, രണ്ടു ദിവസത്തിന്റെ മുമ്പ് നല്കുവാന്‍ പാടില്ല. ഇമാം ശാഫിഈ(റ): റമളാനിലെ ഏതു ദിവസത്തിലും ഫിത്വര്‍ സകാത്ത് നല്കാം. റമാളാനിന്റെ മുമ്പ് പാടില്ലെന്ന് മാത്രം.

ഇമാം അഹമ്മദ്(റ): പെരുന്നാളിന്റെ ഒരു ദിവസമോ രണ്ടുദിവസമോ മുമ്പ് തന്നെ നല്കാം. ഈ അഭിപ്രായങ്ങളില്‍ ഏറ്റവും പ്രബലമായതു ഇമാം മാലികിന്റെയും ഇമാം അഹ്മദിന്റെയും അഭിപ്രായമാണ്. പ്രവാചകന്റെ കാലത്തു പെരുന്നാളിന്റെ മുമ്പ്തന്നെ ഫിത്വ്‌ർ  സകാത്ത് ശേഖരിച്ച് കൂട്ടി പെരുന്നാളിലെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ സ്വഹാബിവര്യന്‍മാര്‍ അതു വിതരണം ചെയ്തതു ഹദീസില്‍ കാണാവുന്നതാണ് (ബുഖാരി).


 

Feedback